Vadi Sakan

 

 

വാദിസകൻ, ബഹുമുഖ പദ്ധതിയായാണ് സംഘടന ലക്ഷ്യം വെക്കുന്നത്. ഒന്നാം ഘട്ടമായി പന്ത്രണ്ട് കുടുംബങ്ങൾക്കുള്ള താമസ സൗകര്യവും വിപുലമായ സൗകര്യങ്ങളോടെയുള്ള ട്രൈനിംഗ് സെന്ററും മസ്ജിദും വിഭാവന ചെയ്യുകയാണ്. ഇവിടെ താമസ സൗകര്യത്തോടെയുള്ള ട്രൈനിംഗ് സെന്ററാണ് ലക്ഷ്യമാക്കുന്നത്. സംഘടനയുടേയും മറ്റും പരിശീലന പരിപാടികൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ അത്യാധുനിക സൗകര്യത്തോടെയാണ് സെന്റർ നിർമ്മിക്കാനുദ്ദേശിക്കുന്നത്. തുടർന്ന് പ്രദേശവാസികൾക്കു കൂടി ഉപകാരപ്രദമായ ഒരു കമ്മ്യൂണിറ്റി ഡവലപ്മെന്റ് സെന്റർ കൂടി യാഥാർത്ഥ്യമാക്കും. സംഘടനയുടെ ഗൾഫ് ഘടകങ്ങളുടെയും ഉപ സമിതികളുടേയും സഹകരണമാണ് ഒന്നാം ഘട്ട പദ്ധതി പൂർത്തീകരിക്കാൻ സഹായകരമായത്. സൗദിയിലെ സമസ്ത ഇസ് ലാമിക് സെന്ററുകളുടെ ജിദ്ദ , ദമാം, റിയാദ് കമ്മിറ്റികൾ, കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിൽ , സമസ്ത ബഹ്റൈൻ, ട്രെന്റ് പ്രീ സ്കൂൾ എന്നിവരാണ് ആറു വീടുകളുടെ നിർമ്മാണത്തോട് സഹകരിച്ചത്. മസ്കത്ത് എസ് കെ എസ് എസ് എഫ് കമ്മിറ്റിയും പദ്ധതിയിലേക്ക് സംഭാവന നൽകി സഹകരിച്ചു. ഭൂമി ദാനം ചെയ്ത് സഹകരിച്ച സഹോദരനും തുടർന്ന് വഴിയോട് ചേർന്ന് സ്ഥലം ദാനം ചെയ്ത മറ്റൊരു സഹോദരനുമാണ് ഈ ഉദ്യമത്തിന്റെ തുടക്കക്കാർ. ഇവരെ സംഘടനയുമായി ബന്ധപ്പെടുത്തിയ പ്രദേശിക പ്രവർത്തകരും ഈ നന്മയുടെ സഹകാരികളാണ്. എല്ലാവർക്കും തിരിച്ചു നൽകാനുള്ളത് പ്രാർത്ഥനയാണ്. നാഥൻ സ്വീകരിക്കട്ടെ – ആമീൻ.

 

 

വാദി സകന്‍ തച്ചാംപറമ്പ്, അരീക്കോട്

നിര്‍ധന കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ തച്ചണ്ണ സ്വദേശി യൂസുഫ് എന്ന സഹോദരന്‍ അന്‍പത് സെന്റ് ഭൂമി സംഘടനക്ക് കൈമാറി. പിന്നീട് അനുബന്ധമായി 29 സെന്റ് സ്ഥലംകൂടി സംഘടന വാങ്ങി. നിലവില്‍ 6 കടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യപ്രദമായ ഫ്‌ളാറ്റ് 2020 ഫെബ്രുവരിയില്‍ ഉദ്ഘാടനം കഴിഞ്ഞു. വിവിധ ഗള്‍ഫ് സംഘടനകളുടേയും, ട്രന്റ് പ്രീ സ്‌കൂളിന്റേയും സഹകരണത്തോടെയാണ് ഫ്‌ളാറ്റ് നിര്‍മിച്ചിട്ടുള്ളത്.