Wellness Institute Of Psycho Solutions & Rehabilitation

വെല്‍നസ്

മാറിയ കാലത്തിന്റെ നാഡിമിടിപ്പുകള്‍ക്കനുസരിച്ച് പ്രബോധിത സമൂഹത്തെ എസ്.കെ.എസ്.എസ്.എഫ് സമീപിക്കുന്നു. കുറ്റവാളികളെ കുറ്റവാളികളായിത്തന്നെ വിടാനും, കുടുംബ ശൈഥില്യങ്ങളെ കയറൂരിവിടാനും ഒരു മതസംഘടനക്ക് സാധ്യമല്ല. അക്കാര്യം യഥാവിധി തിരിച്ചറിഞ്ഞുകൊïാണ് വെല്‍നസ് എന്ന പേരില്‍ ഒരു സംരംഭം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് സംഘടന ആരംഭിച്ചത്. മദ്യപാനത്തിന് അടിമകളായവര്‍, മയക്കു മരുന്നിന്റെ വലയില്‍പെട്ടവര്‍, ഇന്റര്‍നെറ്റിനടിമപ്പെട്ടവര്‍ തുടങ്ങിയവരെയെല്ലാം അതില്‍ നിന്ന് മോചിപ്പിക്കാനുള്ള ആധുനികവും മന:ശാസ്ത്രപരവുമായ ശ്രമങ്ങളാണ് വെല്‍നസ് നടത്തുന്നത്.