Read in: Malayalam | English | Tamil | Kannada

Viqaya Wing- സനദ്ധ സേവന വിഭാഗം

വിഖായ എന്നാല്‍ സുരക്ഷ എന്നാണര്‍ത്ഥം. നിരത്തിലും പൊതു ഇടങ്ങളിലും സ്വന്തം വീട്ടില്‍ പോലും ഒറ്റപ്പെടുന്ന സമൂഹത്തിന് സുരക്ഷ ഒരുക്കുകയാണ് വിഖായ വളണ്ടിയര്‍മാര്‍. ഒരോരുത്തരും അവരവരിലേക്കു ചുരുങ്ങുന്ന പുതിയ കാലത്ത് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിതരാവാന്‍ തയ്യാറായ വളണ്ടിയർ സംഘമാണിത്. സാമൂഹിക സേവന രംഗത്ത് പരിശീലനം നേടിയ  അച്ചടക്കമുളള സേവന സദ്ധരായ  സംഘടനാ  ഇരുപത്തയ്യായിരത്തിലധികം പ്രവർത്തകരാണ്  വിഖായയിലെ അംഗങ്ങൾ. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ  സന്നദ്ധ സേവകരുളള   വിഭാഗമായി  വിഖായ മാറിയിരിക്കുന്നു

Mission and Vision

  •  ആതുരസേവനമേഖലയില്‍ രോഗീപരിചരണം,സാമ്പത്തികസഹായം, മരുന്നുകളും ഉപകരണങ്ങളുംഎത്തിക്കല്‍, രക്തദാനം തുടങ്ങിയവ.
  • അപകടസ്ഥലങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കല്‍.
  • ലഹരിക്കെതിരേയുള്ള സമരങ്ങളിലും ബോധവല്‍ക്കരണങ്ങളിലും പങ്കാളികളാകല്‍. ലഹരിക്ക് അടിമപ്പെട്ടവര്‍ക്കു ചികിത്സയും പുനരധിവാസവും ലഭ്യമാക്കല്‍.
  • അറിവില്ലായ്മ കൊണ്ടു സാധാരണക്കാര്‍ക്കു നഷ്ടപ്പെടുന്ന നിരവധി സര്‍ക്കാര്‍,സര്‍ക്കാരിതര ആനുകൂല്യങ്ങളും സംബന്ധിച്ച വിവരം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കല്‍.
  • മഹല്ല്തലങ്ങളില്‍ ക്രിയാത്മക സേവനപ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുതിനും ശ്രമദാനമേഖലയിലേക്കു പുതിയതലമുറയെ ആകര്‍ഷിക്കുന്നതിനുമായി പ്രാദേശികമായി പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരല്‍.

Major Projects

ആതുരാലയ സേവനം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളെ ഒ.പി കളിലും വാര്‍ഡുകളിലും കാഷ്വാലിറ്റികളിലും സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സേവന സമയം കൃത്യമായി നിര്‍ണയിച്ച് ആശുപത്രികളില്‍ മുഴുവന്‍ സമയവും സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

രക്തം നല്‍കാന്‍ സജ്ജരായ കാല്‍ലക്ഷം അംഗങ്ങളുള്ള രക്തദാന നിരയെയും വിഖായ സജ്ജമാക്കിയിട്ടുണ്ട്

ലഹരിക്കെതിരേ

അറിവില്ലായ്മമൂലം സാധാരണക്കാര്‍ക്കു നഷ്ടപ്പെടാവുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാരിതര ആനുകൂല്യങ്ങളെ കുറിച്ച് കൃത്യമായ വിവരം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് വിഖായയുടെ മറ്റൊരു പ്രവര്‍ത്തനം.

ദുരിതാശ്വാസപ്രവര്‍ത്തനം

അപകടങ്ങളിലും മറ്റും നൽകേണ്ട പ്രഥമ ശുശ്രൂഷയിൽ പ്രത്യേക പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ഥികളും ഉൾപ്പെടുന്നതാണ് വിഖായയുടെ ആക്‌സിഡന്റ് കെയര്‍ വിംഗായ അലര്‍ട്ട്. അപകടത്തില്‍ പെട്ടവരെ കൃത്യമായി ആശുപത്രികളിലെത്തിക്കാന്‍ സംസ്ഥാനത്തെ ഒരോ ജില്ലകളിലേയും പ്രധാന അപകട മേഖലകളിലും ആംബുലന്‍സുകളിലും വളണ്ടിയര്‍മാരുടെ സേവനം ഉണ്ടാവും.

സര്‍ക്കാര്‍ സേവനങ്ങള്‍

ലഹരിക്കെതിരേയുള്ള സമരങ്ങളിലും ബോധവല്‍ക്കരണങ്ങളിലും പങ്കാളികളിയാവുക, ലഹരിക്ക് അടിമപ്പെട്ടവര്‍ക്കു ചികിത്സയും പുനരധിവാസവും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനം. ഇതുകൂടാതെ തെറ്റായ ഭക്ഷണ ശീലം, പ്ലാസ്റ്റിക് ഉപഭോഗം, അസാന്‍മാര്‍ഗിക ലൈംഗിക ബന്ധങ്ങള്‍ എന്നിവക്കെതിരെയും സംഘം ബോധവല്‍ക്കരണം നടത്തും.

മഹല്ലു സേവനം

മഹല്ലുകള്‍ കേന്ദ്രീകരിച്ചു നടത്തേണ്ട പൊതു കാര്യങ്ങളില്‍ പുതിയ തലമുറക്ക് കൃത്യമായ പരിശീലനം നല്‍കുകയും ഇക്കാര്യത്തില്‍ അവരെ സജ്ജമാക്കുകയും ചെയ്യുകയാണിതിന്റെ ലക്ഷ്യം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 250 കേന്ദ്രങ്ങള്‍ വഴിയാണ് 25,000 സന്നദ്ധ സേവകരുടെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുക. ക്ലസ്റ്റര്‍ തലങ്ങളില്‍ ഇതിനോടകം ആരംഭിച്ച സഹചാരി റിലീഫ് സെന്ററുകള്‍ ഇതിന്റെ ചുക്കാന്‍ പിടിക്കും. സ്റ്റേറ്റ് വിഖായ ട്രെയ്‌നേഴ്‌സ് ഗ്രൂപ്പും(എസ്.ടി.വി) സംഘടനയുടെ മെഡിക്കല്‍ വിഭാഗമായ അലര്‍ട്ടും വിഖായയുടെ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിനു നേതൃത്വം നല്‍കുന്നുണ്ട്.

SKSSF Viqaya State committee 2022-24

CHAIRMAN

NIZAM OMASHERY

G.CONVENER

AHMED SHARIK ALAPPUZHA

ACTIVE WING COORDINATOR SALMAN FAISY THIRURKAD
V. CHAIRMAN RASHEED VENGAPPALLI
J.CONVENER FAISAL NEELAGIRI
MEMBER ABDUL KAREEM MUSLIYAR KODAG
MEMBER JABBAR POOKKATIRI
MEMBER HAFEEZ THALASHERI
MEMBER SADIK ANAMOOLI
MEMBER SALAM DHESHAMANGALAM
MEMBER IBRAHIM AZHARI KASARGOD
MEMBER RASHEED FAISY KALIKAVU
MEMBER YAHYA ERNAMKULAM
MEMBER RIFAS THIRUVANANTHAPURAM
MEMBER SIRAJUDHEEN KUTTYCHIRA
MEMBER MUHAMMAD SHAHID BAQAWI KOTTAYAM
MEMBER ASHRAF KADAMBA KANNADA EAST
MEMBER MUSTHAFA KUDAPPAD KANNADA WEST
MEMBER KHWAJA RAHMAN DHARIMI LACKSHADWEEP

Logo

Download Logo

Download Logo

Caption:സന്നദ്ധ സേവനത്തിനു യുവ ജാഗ്രത


Contact:
Islamic center, calicut
skssfviqayastate@gmail.com
Web: www.skssfviqaya.in
FB: fb.com/viqaya
Mob:
Ofice: 0483274555

Latest

History

2010 ൽ സംഘടനയുടെ  20-)0 വാർഷികം – മജ്ലിസുൽ ഇൻത്വിബാഹിൽ വെച്ചാണ്  വിഖായ   സമിതി രൂപപ്പെടുന്നത് . 10000 കണക്കിന് വളണ്ടിയര്‍മാര്‍ ഇന്ന്  ഈ രംഗത്ത് സജീവമാണ്. സിൽവർ ജൂബിലി ഗ്രാൻറ് ഫിനാലെയുടെ  ഭാഗമായി 2015 ഫെബ്രുവരി 22 ന് തൃശൂരിൽ നടന്ന 25000 പേരുടെ വളണ്ടിയർ മാർച്ചോടെ കേരളത്തിലെ ഏറ്റവും വലിയ  സന്നദ്ധ സേവകരുളള   വിഭാഗമായി  വിഖായ  മാറിയിരിക്കുന്നു