Sahachari Relief cell

സഹചാരി ഫണ്ട്
ശേഖരണം വിജയിപ്പിക്കുക
സഹൃദയരെ,
രോഗങ്ങളും രോഗികളും പെരുകുന്ന കാലത്താണല്ലൊ നാം ജീവിക്കുന്നത്. ചികിത്സാ ചെലവുകളുടെ വർധന മനുഷ്യനെ കൂടുതൽ പ്രയാസത്തിലുമാക്കുന്നു.
സാമ്പത്തികമായി അവശത അനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസം നൽകാൻ എസ് കെ എസ് എസ് എഫ് ആതുര സേവന വിഭാഗമായ സഹചാരി പ്രവർത്തിച്ചുവരുന്നു. നിങ്ങളുടെ സഹായ സഹകരണത്തോടെ സഹചാരി സെല്ലിന് ഇതിനകം പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികളെ സാമ്പത്തികമായി സഹായിക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 17 വർഷമായി ഇതിനായി ഫണ്ട് ശേഖരണവും കൃത്യമായ വിനിയോഗവും നടത്തി വരികയാണ്.
തിരുവനന്തപുരം ആർ.സി.സിക്ക് സമീപം 9½ സെന്റ് സ്ഥലം വിലക്ക് വാങ്ങി സഹചാരി സെന്റർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചൂലൂർ എം വി ആർ കാൻസർ സെന്ററിന് സമീപം സഹചാരി സെന്റർ രോഗികൾക്കായി സമർപ്പിച്ചു കഴിഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻവശം സഹചാരി ഹെൽപ് ഡെസ്കും ഫാർമസിയും പ്രവർത്തിക്കുന്നു. പ്രധാന ആശുപത്രികളിൽ വളണ്ടിയർ സേവനം, മരുന്ന് വിതരണം, ആംബുലൻസ് സേവനം എന്നിവ നടക്കുന്നു.
വൃക്ക രോഗത്താൽ കഷ്ടപ്പെടുന്ന രോഗികൾക്ക് ഡയാലിസിസ് സഹായങ്ങൾ, വൃക്ക മാറ്റി വെച്ചവർക്ക് മരുന്നിന് സഹായം, കാൻസർ രോഗികൾക്കും ഹൃദ്രോഗികൾക്കും പ്രത്യേക സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്ന സാമ്പത്തിക കഷ്ടത അനുഭവിക്കുന്നവർക്ക് സഹായങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആതുര സേവന പ്രവർത്തനങ്ങളാൽ സഹചാരി റിലീഫ് സെൽ പ്രതീക്ഷയും അത്താണിയുമായി മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു വർഷം 1,014 വൃക്കരോഗികൾക്കും 1,483 കാൻസർ രോഗികൾക്കും 588 ഹൃദ്രോഗികൾക്കും റോഡ് അപകടത്തിൽ പെട്ട 583 പേർക്കും മറ്റു 1,822 രോഗികൾക്കും പ്രചാരണ കോലാഹലങ്ങളില്ലാതെ ധനസഹായം നൽകാൻ സാധിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 100 രോഗികൾക്ക് ഡയാലിസിസ് സഹായവും കിഡ്നി മാറ്റി വെച്ച 97 രോഗികൾക്ക് മരുന്നിന് പ്രത്യേക സഹായവും നൽകി വരുന്നു.
തുടർന്നും സഹചാരി സേവനങ്ങൾ മുടങ്ങാതിരിക്കാനും പുതിയ സേവനങ്ങൾ നടപ്പാക്കാനും നിങ്ങളുടെ സഹായ സഹകരണം ആവശ്യമാണ്.

ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്നും അതിനാവശ്യമായ പിന്തുണ നൽകണമെന്നും എല്ലാവരോടും ആവശ്യപ്പെടുന്നു.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
(ചെയർമാൻ, സഹചാരി റിലീഫ് സെൽ)
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി
ഇസ്‌ലാമിക് സെന്റർ, റെയിൽവേ ലിങ്ക് റോഡ്, കോഴിക്കോട് – 2
ഫോൺ: 0495 2700177
www.skssf.in, sahachari2007@gmail.com
Sahachari Relief Cell
A/c No: 67045362268
IFSC: SBIN0070301
SBI Annie Hall Road Branch, Kozhikode

 

 

ആതുരസേവന രംഗത്തെ എസ്.കെ.എസ്.എസ്.എഫിന്റെ സജീവ സാന്നിധ്യമാണ് സഹചാരി. ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സംഘടന വലിയ മുന്നേറ്റമാണുനടത്തി ക്കൊണ്ടിരിക്കുന്നത്. ‘സഹചാരി റിലീഫ്’ ആതുരസേവനരംഗത്തെ ഇന്ന് മലയാളികള്‍ക്കെല്ലാം അറിയുന്ന പേരാണ്. നിര്‍ദ്ധന രോഗികളുടെ ചികിത്സക്കുവേണ്ടി ‘കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം’ എന്ന പ്രമേയവുമായാണ് സഹചാരി 15 വര്‍ഷം പിന്നിട്ടത്. വിദേശ മലയാളികളുടെയും സഹൃദയ സഹോദ
രങ്ങളുടെയും സഹായം ഈ രംഗത്ത് വലിയൊരു മുല്‍ക്കൂട്ടണ്. ഫണ്ട് ശേഖരണം: റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ച പള്ളികളും മഹല്ലുകളും കേന്ദ്രീകരിച്ച് നടത്തുന്ന കളക്ഷനാണ് സഹചാരിയുടെ മുഖ്യവരുമാനം.

ഫണ്ട് വിതരണം: ഇതുവരെ ഒരു കോടിയിലധികം രൂപയുടെ ധനസഹായം വിവിധ ഭാഗങ്ങളിലെ രോഗികള്‍ക്ക് എത്തിക്കാന്‍ സഹചാരിക്കുകഴിഞ്ഞു.മാസന്തോറും ചികിത്സാ ധനസഹായം (കിഡ്‌നി, കാന്‍സര്‍, ഹാര്‍ട്ട് രോഗികള്‍ക്ക് മുന്‍ഗണന),വീല്‍ ചെയര്‍ വിതരണം, ഡയാലിസിസ് സൗകര്യം, മരുന്ന് വിതരണം, അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം.