എസ്.കെ.എസ്.എസ്.എഫ് നാഷണൽ ക്യാമ്പസ് കാൾ; രജിസ്ട്രേഷൻ ആരംഭിച്ചു.

മലപ്പുറം: എസ്.കെ.എസ്. എസ്.എഫ് സംസ്ഥാന സമിതി 2022 സെപ്റ്റംബർ 30 ഒക്ടോബർ 1, 2 തിയ്യതികളിലായി കോഴിക്കോട്‌ സംഘടിപ്പിക്കുന്ന എട്ടാമത്‌ നാഷണൽ ക്യാമ്പസ്‌ കാളിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളെ (ഡൽഹി യൂണിവേഴ്‌സിറ്റി ബി.കോം അവസാന വർഷ വിദ്യാർത്ഥി) രജിസ്റ്റർ ചെയ്ത് കൊണ്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
പരിപാടിയിൽ ശമീർ ഫൈസി ഒടമല, സൽമാൻ ഫൈസി തിരൂർക്കാട്, ബാസിത്ത് മുസ്ലിയാരങ്ങാടി, റഷീദ് മീനാർകുഴി, യാസീൻ വാളക്കുളം, ബിലാൽ ആരിക്കാടി, ശഹീർ കോണോട്ട് എന്നിവർ സംബന്ധിച്ചു.
ക്യാമ്പസ്‌ കാളിന്റെ ഭാഗമായി, പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങൾ നയിക്കുന്ന ക്യാമ്പസ്‌ യാത്ര, ഖയാഖ്‌ മാഗസിൻ പ്രകാശനം,‌ പെൻക്വീൻ ഗേൾസ് ക്യാമ്പസ്‌ കാൾ, ഹയർ സെക്കന്ററി കോൺഫറൻസ്, ശാഖ തലങ്ങളിൽ ക്യാമ്പസ് പൾസ്, പ്ലെയ്സ്‌മന്റ്‌ ഡ്രൈവ്‌, ലോ-ടെക്‌-മെഡിക്കൽ പവലിയനുകൾ എന്നീ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കും.
ക്യാമ്പസ്‌ കാളിൽ പങ്കെടുക്കുന്നതിനായി https://www.skssfcampuswing.com/campus-call-registration/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.