എസ്.എം.എ ബാധിച്ച 2 വയസ്സുകാരന് എസ് കെ എസ് എസ് എഫ് സഹചാരി സഹായം നല്‍കി

എസ്.എം.എസ് ബാധിച്ച രണ്ട് വയസ്സുകാരന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സഹചാരി റിലീഫ് സെല്ലില്‍ നിന്നുള്ള ധന സഹായം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ കടുംബത്തിന് കൈമാറുന്നു.

കോഴിക്കോട്: എസ്.എം.എ ബാധിച്ച കോഴിക്കോട് പേരാമ്പ്ര മേഖലയിലെ പലേരി യൂണിറ്റിലെ മുഹമ്മദ് ഇവാന്‍ എന്ന രണ്ട് വയസ്സുകാരന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലില്‍ നിന്ന് ഒരു ലക്ഷം രുപധന സഹായം നല്‍കി. കോഴിക്കോട് നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ഫണ്ട് കുടുംബത്തിന് കൈമാറി. റശീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി,സത്താര്‍ പന്തലൂര്‍,ഹബീബ് ഫൈസി കോട്ടൊപാടം,സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, ആശിഖ് കുഴിപ്പുറം,ഒ പി എം അശ്‌റഫ് കുറ്റിക്കടവ്,ശഹീര്‍ അന്‍വരി പുറങ്ങ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം,പി. അലി അക്ബര്‍ മുക്കം,സുല്‍ഫിക്കര്‍ നെല്ലിക്കാപറമ്പ് ,നബീല്‍ കുട്ടോത്ത്,ഉബൈദ് പി സി ,അമീര്‍ പുറവൂര്‍,അസീം കെ,ഷംനാദ് എം,ആദില്‍ മുബാറക്, ഷബിന്‍ .വി . കെ എന്നിവര്‍ സംബന്ധിച്ചു