എസ്.കെ.എസ്.എസ്.എഫ് ഓർഗാനെറ്റ് ബെൽ സംഘടനാ സ്കൂൾ സമാപിച്ചു.

പാലക്കാട് • എസ്.കെ.എസ്. എസ്.എഫ് ഓർഗാനെറ്റ് സംസ്ഥാന സമതി മേഖല സെക്രട്ടറിമാർക്കായി കോട്ടോപാടം വിമൺസ് കോളജിൽ ബെൽ സംഘടനാ സ്കൂൾ സംഘടിപ്പിച്ചു.

രാവിലെ പ്രാർഥനാഗീതത്തോടെ ആരംഭിച്ച അസംബ്ലിക്ക് പ്രിൻസിപ്പൽ ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി ആമുഖ ഭാഷണം നടത്തി. നാല് പിരീയഡുകളിലായി നാല് ക്ലാസ്റൂമുകളിൽ നടന്ന വിഷയാവതരണത്തിന് സമസ്ത കേന്ദ്ര മുശാവറ മെമ്പർ അബ്ദുസ്സലാം ബാഖവി വടക്കേകാട്, അൻവർ സ്വാദിഖ് ഫൈസി താനൂർ, അശ്റഫ് മാസ്റ്റർ മലയിൽ, അയ്യൂബ് മാസ്റ്റർ മുട്ടിൽ നേതൃത്വം നൽകി.

വൈകീട്ട് നാലിന് ആരംഭിച്ച സമാപന സംഗമം സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹബീബ് ഫൈസി കോട്ടോപാടം അധ്യക്ഷനായി.

കെ.എ റഷീദ് ഫൈസി വെള്ളായിക്കോട് സമാപന സന്ദേശം നൽകി. സംസ്ഥാന നേതാക്ക ളായ ശമീർ ഫൈസി ഒടമല, ജലീൽ മാസ്റ്റർ പട്ടർകുളം,ഫാറൂഖ് ഫൈസി മണിമൂളി, ഇബ്രാഹീം ഹാജി കല്ലടി, അബൂബക്കർ എന്നിവർ പ്രസംഗിച്ചു. ഓർഗാനെറ്റ് സംസ്ഥാന കൺവീനർ എ.എം അസ്ഗർ അലി മാസ്റ്റർ കരിമ്പ സ്വാഗതവും മിദ്ലാജ് കിടങ്ങഴി നന്ദിയും പറഞ്ഞു.