‘സുലൂക്’ സംസ്ഥാന തല ഉദ്ഘാടനം  


മലപ്പുറം : എസ് കെ എസ് എസ് എഫ് ത്വലബ വിങ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ‘സുലൂക്’ നവാഗത സംഗമസംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ വളാഞ്ചേരി മർകസുൽ ഉലമ ദർസിൽ വെച്ച് നിർവഹിച്ചു.

സംസ്ഥാന വ്യാപകമായി ജില്ലാ തലങ്ങളിൽ സൂലൂക്ക് ജില്ലാ തല ഉദ്ഘാടനം നടത്തുവാനും സ്ഥാപന തലങ്ങളിൽ നവാഗതരായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നവാഗത സംഗമവും മോട്ടിവേഷൻ ടോക്കുകളും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന രീതിയിൽ  പ്രത്യേക ഉപഹാരവും നൽകുവാനും അഹ്വാനം ചെയ്തു.

വളാഞ്ചേരി മഹല്ല് പ്രസിഡന്റ് അസ്‌ലം പാലറ അധ്യക്ഷത വഹിച്ചു. മിനീർ ഹുദവി വിളയിൽ മോട്ടിവേഷൻ ടോക്ക് നടത്തി.എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്രിയേറ്റ് അനീസ് ഫൈസി മാവണ്ടിയൂർ,വളാഞ്ചേരി ദർസ്‌ മുദരിസ് ബഷീർ ബാഖവി പൊന്മള,മുഹമ്മദ് ബാഖവി ഓമശ്ശേരി,അബ്ദുൽ റഹ്മാൻ ജിഫ്‌രി മുത്തുക്കോയ തങ്ങൾ വല്ലപ്പുഴ,പാണക്കാട് ശഹീറലി ശിഹാബ് തങ്ങൾ,പാണക്കാട് ഹാരിസലി ശിഹാബ് തങ്ങൾ,യൂസുഫ് ബാഖവി കരീറ്റിപ്പറമ്പ,കരീം ബാഖവി പൊന്മള,ഷാജു റഹ്മാൻ ടി പി ഹസീബ് എന്നിവർ പങ്കെടുത്തു.
ത്വലബ സംസ്ഥാന ജനറൽ കൺവീനർ ഹാഫിള് ഇർഷാദ് ഉപ്പള ആമുഖവും സമിതി അംഗം ഹാഫിള് അബ്ദുൽ വാഹിദ് നിലാമുറ്റം നന്ദിയും പറഞ്ഞു.