ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം, ദ്വൈമാസ കാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം ‘

‘ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം, എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി നടത്തുന്ന ദ്വൈമാസ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നാള മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് എം പി നാരായണ മേനോൻ ഓഡിറ്റോറിയത്തിൽവെച്ച് നടക്കും വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവാറംഗം ഹൈദർ ഫൈസി പനങ്ങാങ്ങര അദ്ധ്യക്ഷത വഹിക്കും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
എം എൽ എ നജീബ് കാന്തപുരം മുഖ്യാഥിയാവും
ആത്മീയ അറിയേണ്ടതും തിരിച്ചറിയേണ്ടതും,
സംഘ് പരിവാർ അജണ്ടകളും നമ്മുടെ സമീപനവും , ഇസ്ലാമും ബഹുസ്വരതയും, പ്രതികരണങ്ങളും സാമൂഹിക പരിസരവും എന്നീ വിഷയങ്ങളിൽ അബദുൽഹമീദ് ഫൈസി അമ്പലക്കടവ് , അബ്ദുസ്സമദ് പൂക്കോട്ടൂർ , മുഹമ്മദ് ഫൈസി ഓണമ്പിള്ളി , സത്താർ പന്തലൂർ പ്രഭാഷണം നടത്തും സംസ്ഥാന സെക്രടറിയറ്റ് അംഗങ്ങൾ വിംഗ് ഭാരവാഹികൾ പങ്കെടുക്കും
കാമ്പയിന്റെ ഭാഗമായി ജില്ല കളിൽ പ്രതിരോധനിരയും പൊതു സമ്മേളനവും നടക്കും മേഖലകളിൽ പദയാത്രയും ലീഡേഴ്സ് സംഗമവും ക്ലസ്റ്ററുകളിൽ പ്രമേയ പ്രഭാഷണം യുണിറ്റുകളിൽ ഫാമിലി മീറ്റ് ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും കാമ്പയിൻ വിജയിപ്പിക്കാൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി കെ എ റഷീദ് ഫൈസി വെള്ളായിക്കോടും ആഹ്വാനം ചെയ്തു