SKSSF ലോ വിംഗ് “ലെക്സ് ടെറ ” സംഘടിപ്പിച്ചു.

കോഴിക്കോട്: മാർച്ച്‌ 2,3,4 തിയ്യതികളിലായി കണ്ണൂരിലെ രാമന്തളിയിൽ നടക്കുന്ന നാഷണൽ ക്യാംപസ് കോളിന്റെ പ്രചാരണാർഥം ലോ വിങ്ങിന്റെ നേതൃത്യത്തിൽ ലെക്സ് ടെറ എന്ന പേരിൽ ലോ സമ്മിറ്റും ,അലുംമ്നി മീറ്റും സംഘടിപ്പിച്ചു.
കേരളത്തിലെ വിവിധ നിയമ കലാലയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ക്യാംപസ് വിങ്ങിന്റെ ഉപവിഭാഗമായ ലോ വിംഗ്. സംഗമം ഉദ്ഘാടനം ചെയ്ത എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നിയമ വിദ്യാർത്ഥികൾക്ക് ദിശാ ബോധം നൽകാനുള്ള വിപുലമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അഭിപ്രായപ്പെട്ടു.
“മതാവകാശങ്ങളും കോടതി വിധികളിലെ പ്രവണതയും” എന്ന വിഷയത്തിൽ അഡ്വ: ഷാഫി വിദ്യാർത്ഥികളുമായി സംവദിച്ചു.
“കോടതികളുടെ ഇടപെടലുകളും വ്യാഖ്യാനങ്ങളും: മുസ്ലിം വ്യക്തി നിയമത്തിന്റെ അതിജീവനവും” എന്ന വിഷയത്തിൽ അഡ്വ ഷഹ്സാദ് ഹുദവി സംസാരിച്ചു.
റഊഫ് ഒ.പി സ്വാഗതവും ,സ്വാദിഖലി വാഫി അദ്ധ്യക്ഷത വഹിച്ചു. മുഹന്നദ് കോടൂർ നന്ദിയും പറഞ്ഞു,