കണ്ണനല്ലൂര്‍: ജനാധിപത്യ വിരുദ്ധമായി നിയമനിര്‍മാണം നടത്തുകയും പാക്ഷാപതപരമായി നടപ്പാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ വിജയിക്കാനാവില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന് എം പി. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയായി നടക്കുന്ന മുന്നേറ്റ യാത്രക്ക് കണ്ണനല്ലൂരില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തുമെന്നതിനാലാണ് അവ നടപ്പാക്കാതെ കേന്ദ്രം കാത്തിരിക്കുന്നത്. കേരളത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അതിന് വളം വെക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി സാമൂഹിക ഭിന്നിപ്പ് സൃഷ്ടിക്കുന്നവരെ തിരിച്ചറിയണമെന്നും ബി ജെ പി വളര്‍ന്നാലും മതേതര ജനാധിപത്യ ശക്തികള്‍ തളര്‍ന്നാലും അതിന്റെ നേട്ടം തങ്ങള്‍ക്കാണെന്ന് കരുതുന്നവര്‍ നടത്തുന്ന കാമ്പയിനുകള്‍ പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സയ്യിദ് മുസ്തഫ തങ്ങള്‍ അല്‍ ഐദറൂസി പ്രാര്‍ത്ഥന നടത്തി. സ്വാഗത സംഘം ചെയര്മാന് നഫീസുദ്ധീന്‍ ഹുദവി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ.കെ മുഹമ്മദ് സിയാദ് കേരളപുരം സ്വാഗതം പറഞ്ഞു.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന് ദാരിമി പടന്ന, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഒ. പി. എം അശ്റഫ്, ടി പി സുബൈര്‍ മാസ്റ്റര്‍, സി. ടി ജലീല്‍ മാസ്റ്റര്‍, ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആശിഖ് കുഴിപ്പുറം, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഹബീബ് ഫൈസി കോട്ടോപാടം, സ്വാദിഖ് അന്‍വരി, ഫൈസല്‍ ഫൈസി
സുലൈമാന്‍ ഉഗ്രപുരം, ഹബീബ് വരവൂര്‍, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, സ്വാദിഖ് ഫൈസി താനൂര്‍, മുഹമ്മദ് റഹ്മാനി തരുവണ, ഷാക്കിര്‍ ഫൈസി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ ഹുദവി, മുജ്തബ ഫൈസി, ഷമീര്‍ മാസ്റ്റര്‍,
അയ്യൂബ് ഖാന് ഫൈസി, ചങ്ങനത്തോപ്പ് ശരീഫ്, അഹമ്മദ് ഉഖൈല്‍, ഉമര്‍ മുസ്ല്യാര്‍, ഷാജഹാന് ഫൈസി, ജവാദ് ബാഖവി, അബ്ദുല്‍ മജീദ് ദാരിമി, ദമീന്‍ മുട്ടയക്കാവ്, അബ്ദുള്ള കുണ്ടറ, നൗഷാദ് അസ്ലമി, അബ്ദുറഹ്മാന് ഉസ്താദ് എന്നിവര്‍ പങ്കെടുത്തു.