രാജ്യം മതാധിഷ്ഠിതമായി മാറുന്നു – എ എം ആരിഫ് എം പി

തൃക്കുന്നപ്പുഴ: രാജ്യം മതാതിഷ്ഠിതമായി മാറുകയാണെന്നും സര്‍വര്‍ക്കും അര്‍ഹമായ അവകാശങ്ങള്‍ തിരിച്ചുപിടിക്കേണ്ടതാണെന്നും എ എം ആരിഫ് എം പി. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയായി നടക്കുന്ന മുന്നേറ്റ യാത്രയുടെ ആലപ്പുഴ ജില്ലയിലെ ആദ്യ സ്വീകരണച്ചടങ്ങ് തൃക്കുന്നപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലക്കാട് നഗരസഭയില്‍ ഉയര്‍ത്തിയ ജയ്ശ്രീരാം ഫഌക്‌സിനപ്പുറം പാര്‍ലമെന്റിലടക്കം മതാതിഷ്ഠിത നടപടികള്‍ ഇടംപിടിച്ചിരിക്കുകയാണെന്നും ജയ്ശ്രീരാം വിളികളോടെയാണ് ബി ജെ പി എം പിമാര്‍ സ്പീക്കറെ സ്വാഗതം ചെയ്യുന്നതെന്നും എം പി പറഞ്ഞു.
സംവരണാവകാശങ്ങള്‍ ന്യൂനപക്ഷങ്ങളടക്കം തിരിച്ചുപിടിക്കണമെന്നും ജനസംഖ്യാനുപാതിമായ പ്രാതിനിധ്യം സര്‍വര്‍ക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അബ്ദു റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് വിനോദ് കുമാര്‍ വിശിഷ്ടാതിഥിയായി. ഉവൈസ് ഫൈസി സ്വാഗതം പറഞ്ഞു.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍, കണ്ണന്തളി, ഒ. പി. എം അശ്‌റഫ്, ടി പി സുബൈര്‍ മാസ്റ്റര്‍, സി. ടി ജലീല്‍ മാസ്റ്റര്‍, ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആശിഖ് കുഴിപ്പുറം, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഹബീബ് ഫൈസി കോട്ടോപാടം, സ്വാദിഖ് അന്‍വരി, ഫൈസല്‍ ഫൈസി, സുലൈമാന്‍ ഉഗ്രപുരം, ഹബീബ് വരവൂര്‍, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, സ്വാദിഖ് ഫൈസി താനൂര്‍, മുഹമ്മദ് റഹ്മാനി തരുവണ, ഷാക്കിര്‍ ഫൈസി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ ഹുദവി, മുജ്തബ ഫൈസി, ഷമീര്‍ മാസ്റ്റര്‍, സയ്യിദ് അബ്ദുള്ള തങ്ങള്‍, സുധിലാല്‍ തൃക്കുന്നപ്പുഴ, നവാസ് എച്ച് പാനൂര്‍, സിയാര്‍ തൃക്കുന്നപ്പുഴ, കെ എ ലത്തീഫ്, അബ്ദുറഹ്മാന്‍ അല്‍ ഖാസിമി, ഉമ്മര്‍ അയാംപറമ്പില്‍, സഫാ ബഷീര്‍, നൗഷാദ് കൊക്കാട്ട് തറ, നിസാമുദ്ധീന്‍ ഫൈസി, സുധീര്‍ മുസല്യാര്‍ ആലപ്പുഴ, സലീം അസ്ലമി, ഉസ്മാന്‍ മുസ്‌ലിയാര്‍ താമല്ലാക്കല്‍, നൗഫല്‍ വാഫി, ഹനീഫ ബാഖവി, നിസാമുദ്ധീന്‍ ഫൈസി, സുഹൈല്‍ പാനൂര്‍, ഉസ്മാന്‍ ആയാപറമ്പ് എന്നിവര്‍ പങ്കെടുത്തു.