മുഖദ്ദസ് ചരിത്രമെഴുതും; സമാപന സമ്മേളനം ഇന്ന് കോഴിക്കോട് കടപ്പുറത്ത് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മത മേഖലകളിൽ സർഗാത്മകവും പുരോഗമനപരവുമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ എസ് കെ എസ് എസ് എഫിൻ്റെ മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനങ്ങളുടെ സമാപനം ഇന്ന് നടക്കും.

 

കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങൾ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. സത്യം സ്വത്വം സമർപ്പണം എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുപ്പത് മുതൽ ആത്മീയം, വിദ്യാഭ്യാസം, സാമൂഹികം, കല, സാംസ്കാരികം, സന്നദ്ധം സെഷനുകൾ കോഴിക്കോട്ട് വിവിധ വേദികളിലായി നടന്നു. പ്രഗത്ഭരായ വ്യക്തികൾ സെഷനുകളിൽ പങ്കെടുത്തു.

 

സമാപന സമ്മേളനത്തിന് തുടക്കം കുറിച്ച്

മുപ്പത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സമർപ്പിക്കുന്ന വിജിലൻ്റ് വിഖായയുടെ റാലി 3 മണിക്ക് മുഹമ്മദലി കടപ്പുറത്ത് നിന്നാരംഭിക്കും.

 

സമാപന സമ്മേളനം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

 

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തും.

 

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും.

 

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ വിജിലൻ്റ് വിഖായ സമർപ്പണം നിർവ്വഹിക്കും.

 

കെയ്റോ അൽ അസ്ഹർ നിയമ ശാസ്ത്ര പ്രൊഫ.

ഡോ. മുഹമ്മദ് അബു സൈദ് അൽ ആമിർ മഹമൂദ് ഈജിപ്ത് മുഖ്യാതിഥിയായി പങ്കെടുക്കും.

 

സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാർ, സമസ്ത ട്രഷറർ കൊയ്യോട് പി പി ഉമർ മുസ്‌ലിയാർ,ശർമാൻ അലി അഹ്മദ് എംഎൽഎ (ആസാം ) പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ പ്രസംഗിക്കും.

 

ഹൈദർ ഫൈസി പനങ്ങാങ്ങര , എം പി മുസ്തഫൽ ഫൈസി, അബ്ദുസലാം ബാഖവി വടക്കേകാട്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദു സമദ് പൂക്കോട്ടൂർ, സത്താർ പന്തല്ലൂർ, സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും സംബന്ധിക്കും