ചരിത്രം കുറിച്ച് എസ്കെഎസ്എസ്എഫ് മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനത്തിന് ഉജ്ജ്വല സമാപനം.

കോഴിക്കോട് :നാടിൻ്റെ നാനാ ഭാഗത്തു നിന്ന് ഒഴുകിയെത്തിയ സുന്നി യുവതയെ സാക്ഷി നിർത്തി എസ്കെഎസ്എസ്എഫ് മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനത്തിന് ഉജ്ജ്വല സമാപനം. നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ മനുഷ്യ സാഗരത്തെ സാക്ഷിയാക്കി കോഴിക്കോട് കടപ്പുറത്ത് മുഖദ്ദസ് നഗരിയിൽ നടന്ന സമാപന സമ്മേളനം സംഘടനാ ചരിത്രത്തിലെ അവിസ്മരണീയ അനുഭവമായി.

സത്യം സ്വത്വം സമർപ്പണം എന്ന പ്രമേയത്തിൽ ജനുവരി മുപ്പത് മുതൽ കോഴിക്കോട് വിവിധ വേദികളിൽ നടന്ന പ്രൗഢമായ സംഗമങ്ങൾക്കു ശേഷമാണ് സമാപന മഹാസമ്മേളനം നടന്നത്. സന്നദ്ധ സേവനത്തിന് പ്രത്യേക പരിശീലനം ലഭിച്ച പതിനായിരക്കണക്കിന് വിഖായ പ്രവർത്തകർ അണിനിരന്ന റാലിയോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. വൈകിട്ട് നാലിന് മുഹമ്മദലി കടപ്പുറത്ത് ആരംഭിച്ച റാലി പൊതുസമ്മേളന വേദിയായ കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ വിഖായ ക്യാപ്റ്റൻ ജലീൽ ഫൈസിക്ക് പതാക കൈമാറിയാണ് റാലിക്ക് തുടക്കം കുറിച്ചത്.
സമാപന സമ്മേളനം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.



സന്നദ്ധ സേവനത്തിന് പ്രത്യേക പരിശീലനം ലഭിച്ച വിജിലൻ്റ് വിഖായ അംഗങ്ങളെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ
മുഖ്യ പ്രഭാഷണം നടത്തി. വി മൂസക്കോയ മുസ്‌ലിയാറുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.



കെയ്റോ അൽ അസ്ഹർ നിയമ ശാസ്ത്ര പ്രൊഫസർ
ഡോ. മുഹമ്മദ് അബു സൈദ് അൽ ആമിർ മഹമൂദ് ഈജിപ്ത് മുഖ്യാതിഥിയായി.

സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാർ, സമസ്ത ട്രഷറർ കൊയ്യോട് പി പി ഉമർ മുസ്‌ലിയാർ,ശർമാൻ അലി അഹ്മദ് എം.എൽ.എ (ആസാം ) പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ പ്രസംഗിച്ചു.

ഹൈദർ ഫൈസി പനങ്ങാങ്ങര , എം പി മുസ്തഫൽ ഫൈസി, അബ്ദുസലാം ബാഖവി വടക്കേകാട്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദു സമദ് പൂക്കോട്ടൂർ, സത്താർ പന്തല്ലൂർ, സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി , അനീസ് അബ്ബാസി രാജസ്ഥാൻ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം സമസ്ത കേന്ദ്ര മുശാവറ അംങ്ങളായ എ.വി അബ്ദു റഹ്മാൻ മുസ്‌ലിയാർ,മൊയ്തീൻകുട്ടി ഫൈസി വാക്കോട്, വി കെ അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ, അബ്ദുൽ ഖാദർ മുസ്‌ലിയാർ പൈങ്കണ്ണിയൂർ, സി കെ സെയ്താലി കുട്ടി ഫൈസി കോറാട് ,അസ്ഗറലി ഫൈസി പട്ടിക്കാട്,ഡോ സി കെ അബ്ദു റഹ്മാൻ ഫൈസി അരിപ്ര ,അബൂബക്കർ ദാരിമി ഒളവണ്ണ , പിവി അബ്ദുൽ സലാം ദാരിമി ആലംപാടി, സംബന്ധിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ എ റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും ഒപി അശ്റഫ് കുറ്റിക്കടവ് നന്ദിയും പറഞ്ഞു.