പൂർവ്വ ഗാമികളുടെ നിലപാടിന്റെ തെളിച്ചം, എസ് കെ എസ് എസ് എഫിൻ്റെ ഔന്നത്യത്തിന്റെ നിദാനം. : സമദാനി

പൂർവ്വ ഗാമികളുടെ നിലപാടിന്റെ തെളിച്ചം, എസ് കെ എസ് എസ് എഫിൻ്റെ ഔന്നത്യത്തിന്റെ നിദാനം. : സമദാനി

കാലഘട്ടത്തിൻ്റെ അനിവാര്യ സൃഷ്ടിയായി രൂപപ്പെട്ട എസ് കെ എസ് എസ് എഫ്, സ്ഥാപിതകാലത്ത് മാർഗ്ഗദർശികളായി നിലകൊണ്ട ശംസുൽ ഉലമ ഉൾപ്പെടെയുള്ള മഹത്തുക്കളുടെ ഉദ്ദേശ ശുദ്ധിയും തെളിമയാർന്ന നിലപാടുകളും കാരണം സുഭദ്രമായ ആദർശ തറയിൽ ഊന്നി പ്രവിശാലമായ കർമ്മ വൈപുല്യം രൂപപ്പെടുത്തിയതായി അബ്ദുസമദ് സമദാനി എംപി അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫിൻ്റെ മുപ്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇന്നലെ നടന്ന സമർപ്പണം സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.