എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം

കോഴിക്കോട് : സത്യം സ്വത്വം സമർപ്പണം എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനത്തിന് ആവേശോജ്ജ്വലമായ തുടക്കം.കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ മുഖദ്ദസ് നഗരിയിൽ നടന്ന പ്രൗഢമായ ഉദ്ഘാടന സമ്മേളനം പ്രശസ്ത പണ്ഡിതനും അൽ അസ്ഹർ യൂനിവേഴ്സിറ്റി മുൻ വൈസ് പ്രസിഡൻ്റുമായ ഡോ. മുഹമ്മദ് അബൂ സൈദ് അൽ ആമിർ ഈജിപ്ത് ഉദ്ഘാടനം ചെയ്തു.

 

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കെ ഉമർ ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി.

സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ അബ്ദുൽഹയ്യ് ശിഹാബ് തങ്ങൾ സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡൻ്റ് എൻകെ കുഞ്ഞ് അഹ്മദ് ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.എസ് വി മുഹമ്മദലി സുവനീർ പരിചയപ്പെടുത്തി. കുവൈത്ത് ഇസ്ലാമിക് കൗൺസിൽ പുറത്തിറക്കിയ ഇരുപത്തിയഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും വേദിയിൽ നടന്നു. സത്യധാര സ്പെഷ്യൽ പതിപ്പ് സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഇബ്രാഹീം ഓമശ്ശേരിക്ക് കൈമാറി പ്രകാശനം ചെയ്തു.

 

ദേശീയ പ്രസിഡൻ്റ് അനീസ് അബ്ബാസി രാജസ്ഥാൻ,ഇബ്രാഹിം ഫൈസി പേരാൽ, ജി എം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

 

കെ കെ എസ് തങ്ങൾ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, കെഎ റഹ്മാൻ ഫൈസി കാവനൂർ, , സലിം എടക്കര, ശംസുദ്ദീൻ ഫൈസി എടയാറ്റൂർ, മുഹമ്മദലി പുതുപ്പറമ്പ് സംബന്ധിച്ചു. ബഷീർ ഫൈസി ദേശമംഗലം മുഖദ്ദസ് സന്ദേശ പ്രഭാഷണം നടത്തി.

ആശിഖ് കുഴിപ്പുറം സ്വാഗതവും അലി അക്ബർ മുക്കം നന്ദിയും പറഞ്ഞു.