ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍
അടിയന്തിര പരിഹാരം കാണണം:
ഹമീദലി ശിഹാബ് തങ്ങള്‍


മലപ്പുറം:സംസ്ഥാനത്തെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരം കാണണമെന്ന് സെളൈ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.മമ്പുറം വി.കെ.പടിയില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പത്ത് വര്‍ഷം കൂടുമ്പോള്‍ സംവരണം പുനര്‍നിര്‍ണ്ണയിക്കണമെന്ന കോടതി വിധി സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും സംവരണം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയിലെ വിവേചനം അവസാനിപ്പിക്കണമെന്നും തങ്ങള്‍ തുടര്‍ന്നു പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ്  സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മമ്മുട്ടി നിസാമി തരുവണ മുഖ്യപ്രഭാഷണം നടത്തി.കെ.പി.ആറ്റക്കോയ തങ്ങള്‍, ഡോ.കെ.ടി.ജാബിര്‍ ഹുദവി, ഒപി.അഷ്‌റഫ്, ജലീല്‍ ഫൈസി അരിമ്പ്ര. ശമീര്‍ ഫൈസി ഒടമല, ഷഹീര്‍ അന്‍വരി പുറങ്ങ് ,ആര്‍.വി അബൂബകര്‍ യമാനി, ഫാറൂഖ് ഫൈസി മണിമൂളി, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദലി പുളിക്കല്‍ പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ആഷിഖ് കുഴിപ്പുറം സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ നന്ദിയും പറഞ്ഞു.


എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന മെംമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഉദ്ഘാടനം മമ്പുറം വി.കെ.പടി യുണിറ്റിലെ  സഫ്‌വാന്‍.കെ.യില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു