എസ് കെ എസ് എസ് എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികം ;
മാനേജ് മെന്റ് -സ്റ്റാഫ് സംഗമം നടത്തി
കോഴിക്കോട് :

എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പ്രാദേശിക മാനേജ് മെന്റ് ഭാരവാഹികളയുടെയും ജീവനക്കാരുടെയും സംസ്ഥാന തല സംഗമം എടപ്പാള്‍ ആയുര്‍ ഗ്രീന്‍ ഹെല്‍ത്ത് വില്ലേജില്‍ സംഘടിപ്പിച്ചു.സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫക്രുദ്ധീന്‍ തങ്ങള്‍ അദ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം ആമുഖ പ്രഭാഷണം നടത്തി.ഐഡിയല്‍ ഇന്‍സ്റ്റിട്യൂഷന്‍ എം ഡി അബ്ദുല്‍ മജീദ് മോഡേണ്‍ മാനേജ്മന്റ് എന്ന വിഷയത്തില്‍ ട്രൈനിങ്ങിനു നേതൃത്വം നല്‍കി.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തലൂര്‍ മുഖ്യ പ്രഭാഷണം നടത്തി.വിവിധ സ്ഥാപനങ്ങളെ പ്രധിനിധീകരിച്ചു. ജാസ് ആലിഹാജി മണ്ണാര്‍ക്കാട്,ടി കെ ഇബ്രാഹിം ഹാജി കോട്ടോപ്പാടം,ഷഹീര്‍ അന്‍വരി പുറങ് കെ.എം അബുബക്കര്‍ വെളിയംകോഡ് ,തയ്യില്‍ സൈതലവി ഹാജി ആതവനാട് ,കക്കാട്ട് പരീത് ഹാജി ഇടുക്കി ,സാലിം ഫൈസി കൊച്ചി ,നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ,പ്രൊഫസര്‍ അബ്ദുല്‍ മജീദ് കൊടക്കാട് ,അബൂബക്കര്‍ ബാഖവി എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും ജോയിന്‍ സെക്രട്ടറി ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു



ജന.സെക്രട്ടറി
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി