എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികം
കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു
സമാപന പൊതുസമ്മേളനം 2024 ഫെബ്രുവരി 2,3,4 കോഴിക്കോട്

കോഴിക്കോട് : സ്വത്വം, സത്യം, സമര്‍പ്പണം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫിന്റെ മുപ്പത്തി അഞ്ചാം വാര്‍ഷിക കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു. വേങ്ങര ബദ്രിയ്യ പി.പി ഉസ്താദ് നഗരിയില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഐഡിയല്‍ കോണ്‍ഫറന്‍സില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ പദ്ധതി പ്രഖ്യാപനം നടത്തി. സമാപന സമ്മേളനം 2024 ഫെബ്രുവരി 2,3,4 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കും. യൂണിറ്റ് തലങ്ങളില്‍ ബാലാരവം, ക്ലസ്റ്റര്‍ തലങ്ങളില്‍ പ്രയാണം, മേഖല തലങ്ങളില്‍ പ്രതിനിധി ക്യാമ്പും പൊതുസമ്മേളനവും, ജില്ലാ തലങ്ങളില്‍ ബാലഘോഷം വിദ്യാര്‍ത്ഥി റാലി എന്നിവ നടത്തും. സംസ്ഥാന തലത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ നയിക്കുന്ന ഹൈവേ വാക്കും സ്ഥാപനങ്ങളില്‍ ടാലന്റ് ഹണ്ടും നടത്തും. വിംഗുകളുടെ നേതൃത്വത്തില്‍ വിദ്യാഭാസ സമ്മേളനം (ട്രെന്റ്), വിജിലന്റ് വിഖായ റാലി, ആക്ടീവ് വിംഗ് ന്യൂ (വിഖായ), 100 മഹല്ലുകളില്‍ ഖാഫില (ഇബാദ്), സെമിനാറുകള്‍, കാര്‍ണിവല്‍, സ്പീക്കേഴ്സ് ട്രൈനിംഗ് കോഴ്സ് (മനീഷ), 35 പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, വാര്‍ഷിക ഗിഫ്റ്റുകള്‍, വിപണന മേള (ഇസ), സ്റ്റുഡിയോ,ഓണ്‍ലൈന്‍ ചാനല്‍, പ്രചാരണങ്ങള്‍ (മീഡിയ)സ്പെഷ്യല്‍ പതിപ്പ്, വാര്‍ഷിക സുവനീര്‍, സപ്ലിമെന്റുകള്‍ (സത്യധാര), ത്വലബ പ്രതിനിധി സമ്മേളനം (ത്വലബ), തീം സോങ്ങുകള്‍, പ്രബന്ധ രചന മത്സരം, പ്രതിഭ സര്‍ഗമേള (സര്‍ഗ്ഗലയ), ജില്ലാ ക്യാമ്പസ് കാള്‍, പെന്‍ക്വീന്‍ ക്യാമ്പസ് കാള്‍ (ക്യാമ്പസ് വിംഗ്), ജില്ലയില്‍ 35 ഐ.എഫ്.സി സെന്ററുകള്‍ (ഐ.എഫ്.സി), ഹെല്‍ത്ത് കോണ്‍ഫറന്‍സ് (മീം), 35 സി.എല്‍.സി സെന്ററുകള്‍, ദേശിയ സമ്മേളനം (നാഷണല്‍ കമ്മിറ്റി), ഗ്ലോബല്‍ മീറ്റ് തുടങ്ങിയവ നടക്കും. ട്രൈനിംഗ് സെന്റര്‍ ,വെല്‍നെസ്, ഹോസ്റ്റല്‍, മേഖല തലങ്ങളില്‍ എജ്യുകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ വാര്‍ഷികത്തിന്റെ ഭാഗമായി നാടിനു സമര്‍പ്പിക്കും. ലോഗോ പ്രകാശനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.