SKSSF സംസ്ഥാന സർഗലയം ദേശമംഗലം സമർഖന്ദിൽ.

സർഗ വസന്തം വിരുന്നെത്തുന്ന SKSSF 14-ാമത് സംസ്ഥാന സർഗലയം
2022 ഡിസംബർ 30,31, 2023 ജനുവരി 1 തിയ്യതികളിൽ തൃശൂർ ദേശമംഗലം മലബാർ എഞ്ചിനീയറിംഗ് കോളേജിലെ സമർഖന്ദിൽ നടക്കും 86 ഇനങ്ങളിൽ നിസ് വ, ജനറൽ, ത്വലബ, സഹ്റ വിഭാഗങ്ങളിലായാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. ശാഖ, ക്ലസ്റ്റർ, മേഖല, ജില്ല, മത്സരങ്ങളിൽ വിജയികളാകുന്നവരെ പങ്കെടുപ്പിച്ചുള്ള സംസ്‌ഥാന സർഗലയത്തോടെ മത്സരങ്ങൾ സമാപിക്കും. കേരളത്തിനകത്തും പുറത്തുമുള്ള 16 ജില്ലകളിൽ നിന്നുള്ള രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. ഓരോ ഇനങ്ങളിലും 19 മത്സരാർത്ഥികളാണ് ഇത്തവണ മാറ്റുരക്കുന്നത്. കേരള സർഗലയത്തോടൊപ്പം കർണാടക സർഗലയവും ഇത്തവണ കലാ വസന്തത്തിന് മാറ്റ് കൂട്ടുന്നു.

മത്സരത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, അനീസ് ഫൈസി മാവണ്ടിയൂർ, ശഹീർ ദേശമംഗലം, സുലൈമാൻ ഉഗ്രപുരം പങ്കെടുത്തു.