നൈതിക സംവേദത്തിന് വേദിയുണർന്നു.
എസ് കെ എസ് എസ് എഫ് നാഷണൽ ക്യാമ്പസ്‌ കാളിന്
ഉജ്ജ്വല തുടക്കം.

കോഴിക്കോട് : ധൈഷണിക വിദ്യാർഥിത്വം നൈതിക സംവേദനം എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് നാഷണൽ ക്യാമ്പസ് വിംഗ് നടത്തുന്ന ക്യാമ്പയിന് സമാപനം കുറിച്ച് നാഷണൽ ക്യാമ്പസ്‌ കാൾ ആരംഭിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ കെ എം ഒ കാമ്പസ് നവാസ് നിസാർ നഗറിൽ നടന്ന പ്രൗഡമായ ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.
കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകളിൽ നിന്നുള്ള പ്രൊഫഷണൽ, ആർട്സ്‌&സയൻസ്‌ സ്ട്രീം വിദ്യാർത്ഥികളാണ് എസ് കെ എസ് എസ് എഫ് നടത്തുന്ന ഒമ്പതാമത് കാമ്പസ് കാൾ പരിപാടിയിൽ പങ്കെടുക്കുന്നത്.
സ്വാഗത സംഘം ചെയർമാൻ ഇ.എം. കോയ ഹാജി പതാക ഉയർത്തിയതോടെ ആരംഭിച്ച സംഗമം പ്രവാചക പ്രകീർത്തനങ്ങളുടെ മന്ത്രധ്വനികൾ ഉയർന്ന ആത്മീയാന്തരീക്ഷത്തിൽ വിവിധ സെഷനുകളിലേക്ക് കടന്നു.
സ്പിരിറ്റ്വിക്‌, ഇസ്‌ലാമിക്‌ തിയോളജി, സെൽഫ്‌ ദഅവ, ക്യു ആന്റ്‌ എ, ഹസ്ൽ ഹിറ്റ്‌ ആൻഡ്‌ ഡു നോട്‌ ക്വിറ്റ്‌, ദ ന്യൂ എറ, റീചിംഗ്‌ ട്രാൻക്വിലിറ്റി, ഗ്ലിംപ്‌സ്‌ ഓഫ്‌ റിയാലിറ്റി, എതിക്സ്‌ ആന്റ്‌ എജുക്കേഷൻ, ദ ഓറ ഓഫ്‌ പീസ്‌ എന്നീ സെഷനുകളിലായി ഇന്നും നാളെയും നടക്കുന്ന പരിപാടിയിൽ പ്രഗത്ഭർ വിദ്യാർത്ഥികളുമായി സംവദിക്കും.
ഉദ്ഘാടന സെഷനിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ഷാഹിദ് തിരുവള്ളൂർ ഐ ഐ എസ് , ഹാഷിറലി ശിഹാബ് തങ്ങൾ . റഷീദ് ഫൈസി വെള്ളായിക്കോട് , സയ്യിദ് മുബഷിർ ജമലുല്ലൈലി , ശാഹിദ് എളേറ്റിൽ സംസാരിച്ചു ., ഒ പി എം
അഷ്റഫ് , അയ്യൂബ് മാസ്റ്റർ,
ഫാറൂഖ് ഫൈസി ജലീൽ മാസ്റ്റർ നൂറുദ്ധീൻ ഫൈസി ആർ വി അബൂബക്കർ യമാനി സുബൈർ മാസ്റ്റർ,അലി അക്ബർ മുക്കം , , ഡേ: ആരിഫലി , റിയാസ് വെളിമുക്ക് , സിറാജ് ഇരിങ്ങലൂർ , അസ്ഹർ യാസീൻ , ബാസിത്ത് മുസ്ലിയാരങ്ങാടി , അബ്ഷർ നിദുവത് , അബൂബക്കർ വഹാബ് , ജമാലുദ്ദീൻ ദാരിമി , ഫൈസൽ ഫൈസി , ഉനൈസ് ഹുദവി , പി ബാവ ഹാജി .കെ മൂസ മൗലവി , എൻ , പി കോയ ഹാജി , ഗഫൂർ ഫൈസി , ദീവാർ ഹുസൈൻ ഹാജി , എ . പി സലിം ഹാജി , എൻ കെ ജാഫർ ഹാജി , എ വി കോയ ഹാജി , മൂസകോയ ഹാജി, എടവണ്ണ കോയ ഹാജി , എം സി സൈനുദ്ദീൻ ഹാജി , റഫീഖ് മാസ്റ്റർ പെരിൻഗോലം , എ കെ മുഹമ്മദ് അലി . എം എം ഉമർ ഹാജി , ഹംസ ഹാജി , ഷാഫി ഫൈസി , നസീഫ് പന്തീരാങ്കാവ് ഫർഹാൻ മില്ലത്ത് സംബന്ധിച്ചു . റഹീം ആനകുഴിക്കര നന്ദി പറഞ്ഞു .