മദീന പാഷൻ മദ്ഹുറസൂൽ ഗ്രാൻ്റ് കോൺഫറൻസ്
2022 സെപ്റ്റംബർ 28 ബുധൻ 2pm
അതിഞ്ഞാൽ, കാഞ്ഞങ്ങാട്

എസ് കെ എസ് എസ് എഫ് സംസ്ഥാന മദീന പാഷൻ ഒരുക്കങ്ങൾ പൂർത്തിയായി

കാഞ്ഞങ്ങാട്: എസ്.കെ.എസ്.എസ് എഫ് സംസ്ഥാന കമ്മിറ്റി സെപ്റ്റമ്പർ 28 ന് ബുധനാഴ്ച കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സംഘടിപ്പിക്കുന്ന മദീന പാഷൻ ഇഷ്ഖ് മജ്ലിസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഓരോ വർഷവും വ്യത്യസ്ഥ ജില്ലകളിൽ സംഘടിപ്പിക്കുന്ന മദീന പാഷൻ ഈ വർഷം കാസറഗോഡ് ജില്ലയ്ക്കാണ് ലഭിച്ചത്.പരിപാടിയുടെ ഭാഗമായി മൗലിദ് സദസ്സ്, മദ്ഹുറസൂൽ പ്രഭാഷണം, ഇശ്ഖ് മജ്ലിസ് , തൗബ പ്രാർത്ഥന സമ്മേളനം എന്നിവ നടക്കും.

ഉച്ചയ്ക്ക് ളുഹ്റ് നിസ്കാരാനന്തരം സയ്യിദ് എം എസ് തങ്ങൾ ഓലമുണ്ട മഖാം സിയാറത്തിന് നേതൃത്വം നൽകും. തുടർന്ന്
സംഘാടക സമിതി വർക്കിംഗ് ചെയർമാൻ മൂസ ഹാജി തെരുവത്ത് സമ്മേളന നഗരിയിൽ പതാക ഉയർത്തും.ക്യാമ്പ് അംഗങ്ങൾക്കുളള രജിസ്ട്രേഷൻ ഫിനാൻസ് കമ്മിറ്റി ചെയർമാൻ സി കെ കെ മാണിയൂർ ഉദ്ഘാടനം ചെയ്യും.പ്രതിനിധികൾക്കുള്ള ഉപഹാരം ഫിനാൻസ് കമ്മിറ്റി കൺവീനർ കെ ബി കുട്ടി ഹാജി ഉദ്ഘാടനം ചെയ്യും.

2 ന് തുടങ്ങുന്ന ‘ മദ്ഹുന്നബി, സെഷനിൽ അതിഞ്ഞാൽ മുദരിസ് ശറഫുദ്ധീൻ ബാഖവി പ്രാർത്ഥന നടത്തും. മൊയ്തീൻ കുട്ടിയ മാനി ആമുഖ ഭാഷണം നടത്തും മൻഖൂസ് മൗലിദ് പാരായണത്തിന് പാണക്കാട് സയ്യിദ് ഹാശി റലി ശിഹാബ് തങ്ങൾ, കെ എസ് ശമീം തങ്ങൾ കുമ്പോൽ എന്നിവർ നേതൃത്വം നൽകും. സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് സിറാജുദ്ധീൻ തങ്ങൾ, സയ്യിദ് ശഫീഖ് തങ്ങൾ ചന്തേര, സയ്യിദ് ഹാരിസലി തങ്ങൾ ബീരിച്ചേരി, സയ്യിദ് ശറഫുദ്ധീൻ തങ്ങൾ കുന്നുംകൈ, സയ്യിദ് ഹംദുള്ള തങ്ങൾ മൊഗ്രാൽ , സയ്യിദ് യഹ് യ തങ്ങൾ കുമ്പോൽ, സയ്യിദ് ജാഫർ തങ്ങൾ അസ്അദി ഉപ്പള, സയ്യിദ് ബുർഹാൻ തങ്ങൾ മാസ്തികുണ്ട് , സയ്യിദ് യാസിർ തങ്ങൾ ജമലുല്ലൈലി ,സയ്യിദ് ഹാരിസ് തങ്ങൾ ബന്തിയോട് തുടങ്ങി സംസ്ഥാനത്തെ പ്രമുഖരായ സയ്യിദന്മാർ ഗ്രാൻ്റ് മൗലിദ് സദസ്സിൽ അണിനിരക്കും.

2:30 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്യക്ഷൻ യു എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ അനുഗ്രഹ ഭാഷണം നടത്തും. തുടർന്ന് ‘നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരു നബി (സ) എന്ന പ്രമേയത്തെ അധികരിച്ച് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. അൻവറലി ഹുദവി മലപ്പുറം പാടിയും പറഞ്ഞും പ്രവാചകനെ പരിചയപ്പെടുത്തും. 4.45 ന് ‘കാലം കാതോർക്കുന്ന മുത്തു നബി, എന്ന വിഷയം ശുഹൈബുൽ ഹൈതമി വാരാമ്പറ്റ അവതരിപ്പിക്കും .

5.30 ന് യാ അക്റമ ബൈത്ത് പാരായണം നടക്കും. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,സയ്യിദ് എൻ പി എം ജലാൽ തങ്ങൾ, സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തികുണ്ട്, സയ്യിദ് ശിഹാബ് തങ്ങൾ മാണിക്കോത്ത്,സയ്യിദ് ഹാശിം തങ്ങൾ ജമലുല്ലൈലി, സയ്യിദ് സൈഫുള്ള തങ്ങൾ ഉദ്യാവർ, സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ ഫൈസി കല്ലൂരാവി,സയ്യിദ് എം സ് എ പൂക്കോയ തങ്ങൾ ഉദ്യാവർ, സയ്യിദ് മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് ,സയ്യിദ് ഫസൽ തങ്ങൾ വടകരമുക്ക്,എന്നിവർ സംമ്പന്ധിക്കും.

5.45 ന് മുഹബ്ബത്തിൻ്റെ വർത്തമാനങ്ങൾ എന്ന ശീർഷകത്തിൽ കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി സദസ്സിനോട് സംവദിക്കും. 6:20 ന് തസ്ബീഹ്, മഗ്രിബ് നമസ്കാരം, സ്വലാത്തുൽ അവ്വാമ്പീൻ, സൂറത്തുൽ വാഖിഅ, സൂറത്തുൽ മുൽക് പാരായണം എന്നിവ നടക്കും.

7:15 ന് മീലാദ് കോൺഫറസ് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതം പറയും.ത്വാഖ അഹ്മദ് മൗലവി, അബ്ദുൽ സലാം ദാരിമി ആലംപാടി, കെ ടി അബ്ദുള്ള ഫൈസി, അയ്യൂബ് മാസ്റ്റർ മുട്ടിൽ, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി കുഞ്ഞാമദ് ഹാജി പാലക്കി, ജനറൽ സെക്രട്ടറി എം മൊയ്തു മൗലവി പുഞ്ചാവി, ട്രഷറർ എം കെ അബൂബക്കർ ഹാജി, എസ് വൈ എസ് ജില്ലാ ട്രഷറർ മുബാറക് ഹസൈനാർ ഹാജി, അതിഞ്ഞാൽ ജമാഅത്ത് പ്രസിഡണ്ട് സി ഇബ്റാഹീം ഹാജി, ജനറൽ സെക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന, ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, വർക്കിംഗ് കൺവീനർ സഈദ് അസ്അദി പുഞ്ചാവി, നാസർ മാസ്റ്റർ കല്ലൂരാവി, പി ഇസ്മായിൽ മൗലവി, റഹ്മാൻ മുട്ടുന്തല, ഖാലിദ് അറബിക്കടത്ത്, സി എച്ച് റിയാസ്, ബി മുഹമ്മദ്, റമീസ് മട്ടൻ, ലത്തീഫ് തൈക്കടപ്പുറം, മുസ്തഫ ളിക്കാട്, എന്നിവർ സംബന്ധിക്കും. 8.30 ന് ബുർദ്ധ മജ്ലിസിന് സുഹൈൽ ഫൈസി കൂരാട് നേതൃത്വം നൽകും.

9.30 ന് ഇശ്ഖ് മജ്ലിസിന് ഡോ: സാലിം ഫൈസി കൊളത്തൂർ നേതൃത്വം നൽകും. രാത്രി പത്തിന് നടക്കുന്ന ഇലാഹിലലിയാം സമാപന സെഷനിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ അൽ ഹസനി കണ്ണന്തള്ളി കൂട്ട പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. സംഘാടക സമിതി ജനറൽ കൺവീനർ പി കെ താജുദ്ധീൻ ദാരിമി പടന്ന നന്ദി പറയും .

പത്ര സമ്മേളനത്തിൽ സംഘാടക സമിതി വർകിംഗ് ചെയർമാൻ മൂസ ഹാജി തെരുവത്ത്, ജനറൽ കൺവീനർ പി കെ താജുദ്ധീൻ ദാരിമി പടന്ന, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി കെ കെ മാണിയൂർ, കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് കെ ബി കുട്ടി ഹാജി, എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറർ യൂനുസ് ഫൈസി കാക്കടവ്, സ്വീകരണ കമ്മിറ്റി ചെയർമാൻ പി ഇസ്മായിൽ മൗലവി, വർകിംഗ് കൺവീനർ സഈദ് അസ്അദി പുഞ്ചാവി എന്നിവർ പങ്കെടുത്തു.