പാഠ്യപദ്ധതി ചട്ടക്കൂട്: മത-ധാർമിക മൂല്യങ്ങൾക്ക് നിരക്കാത്ത നിർദേശങ്ങൾ ഒഴിവാക്കണം

കേരള പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ട അക്കാദമിക ചർച്ച എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരള പാഠ്യപദ്ധതി ചട്ടക്കൂടിലെ മത-ധാർമിക മൂല്യങ്ങൾക്ക് നിരക്കാത്ത നിർദേശങ്ങൾ ഒഴിവാക്കണമെന്ന് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളും അക്കാദമിക് പ്രതിനിധികളും പങ്കെടുത്ത ചർച്ചാ സംഗമം ആവശ്യപ്പെട്ടു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പുരോഗമനാത്മകമായ ഒട്ടേറെ നിർദേശങ്ങൾ പാഠ്യപദ്ധതി ചട്ടക്കൂടിൽ അടങ്ങിയിട്ടുണ്ടെങ്കിലും മത-ധാർമിക മൂല്യങ്ങൾക്കും കേരളീയ സാഹചര്യങ്ങൾക്ക് നിരക്കാത്തതുമായ പല പരാമർശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2007ലെ പാഠ്യപദ്ധതി ചട്ടക്കൂടിൽ നിരാകരിച്ച പലതും 2022ലെ ചട്ടക്കൂടിൽ കടന്നുകൂടിയിട്ടുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതി ചട്ടക്കൂട് പഠന റിപ്പോർട്ട് തയ്യാറാക്കാൻ സത്താർ പന്തല്ലൂർ കൺവീനറായ ഏഴംഗ സമിതിയെ യോഗം തിരഞ്ഞെടുത്തു.
സംഗമത്തിൽ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികളായ കെ.എ റഹ്മാൻ ഫൈസി കാവനൂർ, എ.എം പരീത് എറണാകുളം, കെ. മോയിൻകുട്ടി മാസ്റ്റർ, നാസർ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ സത്താർ പന്തല്ലൂർ, മുബഷിർ തങ്ങൾ ജമലുല്ലൈലി, ഒ.പി.എം അഷ്‌റഫ്, ഹനീഫ് റഹ്മാനി, ശുഐബുൽ ഹൈതമി, ഡോ. ഷഫീഖ് റഹ്മാനി വഴിപ്പാറ, കെ.എം ഇസ്സുദ്ദീൻ, അബ്ബാസ് റഹ്മാനി, സാദിഖ് ഫൈസി താനൂർ, ആർ.വി അബൂബക്കർ യമാനി, മുജ്തബ ഫൈസി, ഹംസ അൻവരി മോളൂർ, അക്കാദമിക് പ്രതിനിധികളായ എ. മുഹമ്മദ് മാസ്റ്റർ, ടി.പി അബ്ദുൽ ഹഖ്, പി.കെ.എം ഷഹീദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.