അരാജകത്വം വളർത്താനുള്ള ശ്രമങ്ങൾക്ക് സർക്കാർ കൂട്ട് നിൽക്കരുത്: എസ് കെ എസ് എസ് എഫ് ചർച്ചാ സംഗമം

ജൻഡ്രൽ ന്യൂട്രാലിറ്റി: മതം, സമൂഹം, രാഷ്ട്രീയം എന്ന പേരിൽ എസ് കെ എസ് എസ് എഫ് മനീഷ സ്റ്റേറ്റ് സമിതി കോഴിക്കോട് സംഘടിപ്പിച്ച ചർച്ചാ സംഗമം നാസർ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്യുന്നു

ലിംഗസമത്വത്തെ തെറ്റായി വ്യാഖ്യാനിച്ച് സമൂഹത്തിൽ അരാജകത്വം വളർത്താനുള്ള ശ്രമങ്ങൾക്ക് സർക്കാർ കൂട്ട് നിൽക്കരുതെന്ന് എസ് കെ എസ് എസ് എഫ് കൾച്ചറൽ ഫോറം മനീഷ സംഘടിപ്പിച്ച ചർച്ചാ സംഗമം അവിശ്യപെട്ടു. ലിംഗസമത്വം നേടിയെടുക്കാനെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും വസ്തുതാ പരമായ എന്ത് പിൻബലമാണുള്ളതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. വളർന്ന് വരുന്ന പുതിയ തലമുറയിൽ വിദ്യാഭ്യാസ പരിഷ്കരണത്തിൻ്റെ മറവിൽ ഇത്തരം കാര്യങ്ങൾ അടിച്ചേപ്പിക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.
ധാർമികതക്കും സദാചാര മൂല്യങ്ങൾക്കും വില കല്പിക്കുന്നവരാണ് കേരളീയ സമൂഹം.   വലിയ സാമൂഹ്യ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഇത്തരം നീക്കങ്ങളിൽ തദ്ദേശ സ്വയം ഭരണ സമിതികളും പി.ടി എ കമ്മിറ്റികളും ജാഗ്രത പാലിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ജൻഡ്രൽ ന്യൂട്രാലിറ്റി: മതം, സമൂഹം, രാഷ്ട്രീയം എന്ന പേരിൽ എസ് കെ എസ് എസ് എഫ് മനീഷ സ്റ്റേറ്റ് സമിതി കോഴിക്കോട് സംഘടിപ്പിച്ച ചർച്ചാ സംഗമം നാസർ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. സത്താർ പന്തലൂർ, ഒ പി എം അഷ്റഫ്, സാദിഖ് ഫൈസി താനൂർ, ശുഹൈബ് ഹൈതമി, ഷഫീഖ് റഹ്മാനി വഴിപ്പാറ, മുജ്‌തബ ഫൈസി, ആർ വി അബൂബക്കർ യമാനി,ഇസ്സുദ്ദീൻ ഫൈസി പുതുവാചേരി, അബ്ബാസ് റഹ്മാനി മാവൂർ പങ്കെടുത്തു.