സുപ്രഭാതം കാമ്പയിൻ വിജയിപ്പിക്കുക : എസ് കെ എസ് എസ് എഫ്

കോഴിക്കോട്: ഒൻപതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സുപ്രഭാതം ദിനപത്രത്തിൻ്റെ വരിക്കാരെ ചേർക്കൽ കാമ്പയിൻ വിജയിപ്പിക്കാൻ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പ്രചാരണത്തിൻ്റെ പൊതുവായ പ്രവർത്തനത്തോടൊപ്പം സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി വിജയിപ്പിക്കാൻ എല്ലാ ശാഖകളിലും പ്രവർത്തകർ രംഗത്തിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു. ജനപക്ഷ വാർത്തകൾ മലയാളി വായനക്കാർക്കിടയ ലേക്ക് സത്യസന്ധമായി എത്തിക്കുന്നതിലും ന്യൂനപക്ഷ ങ്ങളുടെ പ്രശ്നങ്ങൾ മുഖ്യധാരയിലെത്തിക്കുന്നതിലും സുപ്രഭാതം വിജയിച്ചെന്ന് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.



സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി,സത്താർ പന്തല്ലൂർ, ഹബീബ് ഫൈസി കോട്ടോപ്പാടം, സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ, താജുദ്ധീൻ ദാരിമി പടന്ന, ആഷിഖ് കുഴിപ്പുറം, ഒ പി എം അഷ്‌റഫ്‌ കുറ്റിക്കടവ്, അനീസ് റഹ്മാൻ ആലപ്പുഴ, അബ്ദുൽ ഖാദർ ഹുദവി എറണാകുളം, താഹ നെടുമങ്ങാട്, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, ജലീൽ ഫൈസി അരിമ്പ്ര, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി, ഷഹീർ അൻവരി പുറങ്, ആർ വി അബൂബക്കർ യമാനി,ഷമീർ ഫൈസി ഒടമല, സി ടി അബ്ദുൽ ജലീൽ പട്ടർകുളം, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ ,മൊയ്‌ദീൻ കുട്ടി യമാനി, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി എന്നിവർ സംബന്ധിച്ചു .സംസ്ഥാന ജന .സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വർക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു