ബൂസ്റ്റപ്പ് ത്വലബ ലീഡേഴ്‌സ് കോണ്‍ക്ലേവ് സമാപിച്ചു

എസ്‌കെഎസ്എസ്എഫ് ത്വലബ വിംഗ് സംസ്ഥാന സമിതി ലീഡേഴ്‌സ് കോണ്‍ക്ലേവ് സമാപന സംഗമം സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം : എസ് കെ എസ് എസ് എഫ് ത്വലബാ വിങ് സംസ്ഥാന സമിതി മാണൂര്‍ ദാറുല്‍ ഹിദായ ദഅ് വ കോളേജില്‍ സംഘടിപ്പിച്ച ബൂസ്റ്റപ്പ് ലീഡേഴ്‌സ് മീറ്റ് സമാപിച്ചു. സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങളുടെ ഉദ്ഘാടനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ത്വലബ സംസ്ഥാന ചെയര്‍മാന്‍ സൈഫുല്‍ അമീന്‍ കിടങ്ങഴി അധ്യക്ഷനായി. വിവിധ സെഷനുകളിലായി ട്രെന്‍ഡ് ട്രെയിനര്‍ അഷ്‌റഫ് മലയില്‍, ഉവൈസ് ഫൈസി പതിയാങ്കര, മുജ്തബ ഫൈസി ആനക്കര, ഹബീബ് വാഫി വരവൂര്‍, സഅദ് ഫൈസി തൃശൂര്‍ സംസാരിച്ചു.സമാപന സംഗമം സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്തു.റഷീദ് ഫൈസി വെള്ളായിക്കോട്, കര്‍മ്മ പദ്ധതിയും സമാപന സന്ദേശവും നല്‍കി. റാഫി പെരുമുക്ക്, ജസീല്‍ ഹുദവി, സ്വാലിഹ് അന്‍വരി, ഹബീബ് ഹുദവി, ഹാഫിള് ആബിദ് ഹുസൈന്‍ ഹുദവി വണ്ണപ്പുറം, ത്വലബ സംസ്ഥാന ഭാരവാഹികളായ ഹാഫിള് ഇര്‍ഷാദ് ഉപ്പള, റാഫി മൂവാറ്റുപുഴ, മുസ്തഫ മാണിയൂര്‍, മുസമ്മില്‍ കരുനാഗപ്പള്ളി, ഫള്‌ലുറഹ്മാന്‍ തിരുവള്ളൂര്‍, സംജീദ് കാളാട് സംസാരിച്ചു. ഇരുപത് ജില്ലകളില്‍ നിന്നായി അറുപതോളം പ്രതിനിധികള്‍ പങ്കെടുത്തു.