വിഖായ : ‘360 മിനുട്ട്സ്’  സംഗമം


മലപ്പുറം : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വിഖായ സമിതി സംഗമം ‘360 മിനുട്ട്സ്’ പാണക്കാട് ഹാദിയ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. കേരളത്തിലേയും  ഇതര സംസ്ഥാനങ്ങളിലേതുമായി   17ജില്ലാ  കമ്മിറ്റി വിഖായ സമിതി ഭാരവാഹികൾ പരിപാടിയിൽ സംഗമിച്ചു.
വിഖായ ചെയർമാൻ നിസാം ഓമശ്ശേരി അധ്യക്ഷനായി.
സത്താർ പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, യൂനുസ് ഫൈസി വെട്ടുപ്പാറ, അബ്ദുറഹ്മാൻ മഞ്ചേരി,  കൺവീനർ ഷാരിഖ് ആലപ്പുഴ, ഫൈസൽ നീലഗിരി  സംസാരിച്ചു. വിവിധ സെഷനുകൾക്ക് ജലീൽ ഫൈസി അരിമ്പ്ര, സൽമാൻ ഫൈസി തിരൂർക്കാട്, റഷീദ് വെങ്ങപ്പള്ളി എന്നിവർ നേതൃത്വം നൽകി.