കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് പ്രോഗ്രാം ലോഞ്ചിംഗ് നാളെ

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സർവ്വീസിലെ സുപ്രധാന തസ്തികകളിലേക്ക് നീതിബോധമുള്ള പുതു തലമുറയെ എത്തിക്കുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്ന കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് പ്രോഗ്രാം – സി.ഡി.പി ലോഞ്ചിംഗ് നാളെ (ഞായർ) കാലത്ത് 9 മണിക്ക് കൊണ്ടോട്ടിയിൽ നടക്കും. യു.പി.എസ്.സി, എസ്.എസ്.സി, പി.എസ്.സി, ആർ.ആർ.ബി, ആർമി തുടങ്ങിയ പരീക്ഷകൾക്ക് കോച്ചിംഗ് നൽകാൻ സി.ഡി.പി മാർഗനിർദ്ദേശം നൽകും. സംഘടനയുടെ ശാഖാ കമ്മിറ്റികൾക്ക് പുറമെ മഹല്ല് കമ്മിറ്റികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യുവജന – വിദ്യാർത്ഥി കൂട്ടായ്മകൾ, ക്ലബ്ബുകൾ തുടങ്ങി വിവിധ തലങ്ങളിൽ സി.ഡി.പിയുടെ സേവനം ലഭ്യമാക്കും. ആവശ്യമായ ആർ പി മാരേയും ഫാക്കൽറ്റികളേയും നൽകും. നിലവിൽ സർവ്വീസിലിരിക്കുന്നവരുടെ നിയമ, സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഡിപ്പാർട്ട്മെൻ്റ് ടെസ്റ്റുകൾക്കും ആവശ്യമായ സഹായങ്ങളും നൽകും.
എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി ലോഞ്ചിംഗ് നിർവ്വഹിക്കും.