ഇസ്തിഖാമ ആദർശ കാമ്പയിനിന് ഇന്ന് തുടക്കം

കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ സംസ്ഥാന സമിതിക്ക് കീഴിൽ നടക്കുന്ന ആദർശ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 3.30 ന് കോഴിക്കോട്
കെ.പി കേശവമേനോൻ ഹാളിൽ നടക്കും.
സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്യും.സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി
അദ്ധ്യക്ഷനാകും. ജസീൽ കമാലി ഫൈസി സ്വാഗതവും
മുസ്തഫ അശ്റഫി കക്കുപ്പടി കാമ്പയിൻ വിവരണവും നടത്തും. തുടർന്ന് നടക്കുന്ന വിഷയാവതരണ സെഷനിൽ
അബ്ദുൽ ഗഫൂർ അൻവരി (എന്തുകൊണ്ട് ഇസ്ലാം), അമീർ ഹുസൈൻ ഹുദവി (ഇസ്ലാം; മൗലിക സവിശേഷതകൾ),ശിഹാബുദ്ദീൻ അൻവരി
(മതയുക്തിവാദം മതനിരാസത്തിലേക്ക്), എം.ടി അബൂബക്ർ ദാരിമി (യുക്തിവാദം അസംബന്ധം), അബ്ദുള്ള മുജ്തബ ഫൈസി (മതനിരാസം മാനവരാശിക്കാപത്ത്) എന്നീ വിഷയങ്ങൾ അതരിപ്പിക്കും. സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി,സത്താർ പന്തല്ലൂർ എന്നിവർ പങ്കെടുക്കും.