അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യുവത മുന്നിട്ടിറങ്ങണം -ഡീന്‍ കുര്യക്കോസ് എം.പി

മൂവാറ്റുപുഴ: അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യുവത മുന്നിട്ടിറങ്ങണമെന്നും ഒരു വിഭാഗവും അവഗണിക്കപ്പെടരുതെന്നും ഡീന്‍ കുര്യക്കോസ് എം.പി അഭിപ്രായപ്പെട്ടു. എസ്് കെ എസ് എസ് എഫ് മുന്നേറ്റ യാത്രക്ക് പേഴക്കാപ്പള്ളി സെന്റട്രല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ നല്‍കിയ മൂവാറ്റുപുഴ മേഖല സ്വീകരണത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഡീന്‍ കുര്യക്കോസ് എം.പി.
ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ബാരി ഫൈസി പ്രാര്‍ത്ഥന നടത്തി. സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ മുളവൂര്‍ അധ്യക്ഷത വഹിച്ചു.
എ.റ്റി സുരേന്ദ്രന്‍, നാസര്‍ വലിയപറമ്പില്‍, കെ.കെ സുബൈര്‍, അലി പായിപ്ര, തൗഫീഖ് മൗലവി പെഴക്കപ്പള്ളി എന്നിവര്‍ സംസാരിച്ചു.
റുമൈസ് ഹുദവി സ്വാഗതവും ലിനാസ് വലിയപറമ്പില്‍ നന്ദിയും പറഞ്ഞു.

എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി,
എ.റ്റി സുരേന്ദ്രൻ,
നാസർ വലിയ പറമ്പിൽ, കെ.കെ സുബൈർ,
അലി പായിപ്ര, തൗഫീഖ് മൗലവി പെഴക്കപ്പള്ളി,
ലിനാസ് വലിയപറമ്പിൽ, ഒ. പി. എം അശ്‌റഫ് ,ടി പി സുബൈര്‍ മാസ്റ്റര്‍ ,സി. ടി ജലീല്‍ മാസ്റ്റര്‍ ,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട് ,ആശിഖ് കുഴിപ്പുറം ,അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ ,ഡോ. ജാബിര്‍ ഹുദവി, ബഷീര്‍ ഫൈസി ദേശമംഗലം, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ ദേശമംഗലം, മുഹമ്മദ് റാസി ബാഖവി, അന്‍വര്‍ മുഹയുദ്ധീന്‍ ഹുദവി ആലുവ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സുലൈമാന്‍ ഉഗ്രപുരം, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, മുഹമ്മദ് റഹ്മാനി തരുവണ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുജ്തബ ഫൈസി, ഷമീര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.