ഭരണഘടന വിരുദ്ധ സംവരണം രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കുന്നില്ല -അഡ്വ.സി.കെ വിദ്യാസാഗര്‍

കോതമംഗലം: മുന്നാക്ക സംവരണം നിയമമാക്കിയപ്പോള്‍ ഭരണഘടന വിരുദ്ധത ചൂണ്ടിക്കാണിച്ചത് മുസ്‌ലിം ലീഗ് മാത്രമാണെന്നും മറ്റു രാഷ്ട്രീയ പാര്‍ട്ടികളൊന്നും മിണ്ടിയില്ലെന്നും മുന്‍ സംസ്ഥാന പ്രസിഡന്റ് എസ് എന്‍ ഡി പി യോഗം അഡ്വ.സി.കെ വിദ്യാസാഗര്‍ അഭിപ്രായപ്പെട്ടു.
എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയായി നടക്കുന്ന മുന്നേറ്റ യാത്രക്ക് കോതമംഗലത്ത് നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.

മുമ്പ് സംവരണത്തെ പരിഹസിച്ചിരുന്നവര്‍ ഇന്ന് ഗുണഭോക്താക്കളാണെന്നും കേരളത്തിലടക്കം അതിവേഗത്തില്‍ നിയമം നടപ്പാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും താഴെക്കിടയിലുള്ള സംവരണീയരേക്കാള്‍ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കിയിരിക്കുകയാണ്. ഈ നടപടികളെതിര്‍ക്കാന്‍ എസ് എന്‍ ഡി പി പോലും രംഗത്തെത്തുന്നില്ല. ഈ അവസ്ഥക്ക് പരിഹാരമുണ്ടാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം. മുന്നാക്ക സംവരണത്തെ ലാഘവത്തോടെ കാണുന്നത് സംവരണത്തിന്റെ അടിസ്ഥാനം മനസ്സിലാക്കാത്ത അല്‍പ്പബുദ്ധികളാണെന്നും അദ്ദേഹം പറഞ്ഞു. ഹിബത്തുള്ള വാഫി അദ്ധ്യക്ഷത വഹിച്ചു. യൂസഫ് ഫൈസി സ്വാഗതം പറഞ്ഞു.

സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, കെ.എം മൊയ്തീന്‍, കോയന്‍ ബാഖവി, മജീദ് ഫൈസി, അഷ്‌റഫ് അഷ്‌റഫി, ഉമര്‍ ദാരിമി, കൂത്ത് ബാവ സാഹിബ്, ഇബ്രാഹീം കവലയില്‍, അഡ്വ.നാസര്‍, ഇബ്‌റാഹീം കവലയില്‍ , അബ്ദുല്‍ സലാം അല്‍ ഖാസിമി, ഒ. പി. എം അശ്‌റഫ് ,ടി പി സുബൈര്‍ മാസ്റ്റര്‍ ,സി. ടി ജലീല്‍ മാസ്റ്റര്‍ ,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട് ,ആശിഖ് കുഴിപ്പുറം ,അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ ,ഡോ. ജാബിര്‍ ഹുദവി, ബഷീര്‍ ഫൈസി ദേശമംഗലം, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ ദേശമംഗലം, സഹല്‍ ഇടുക്കി, മുഹമ്മദ് റാസി ബാഖവി, അന്‍വര്‍ മുഹയുദ്ധീന്‍ ഹുദവി ആലുവ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സുലൈമാന്‍ ഉഗ്രപുരം, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, മുഹമ്മദ് റഹ്മാനി തരുവണ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുജ്തബ ഫൈസി, ഷമീര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.