എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്രക്ക് പ്രൗഢമായ തുടക്കം

എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്രക്ക് പ്രൗഢമായ തുടക്കം

ആദ്യ കാംപയിൻ സമ്മേളനം തിരുവനന്തപുരത്ത്

മലപ്പുറം: അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നുവെന്ന മുദ്രവാക്യവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക് പതാക കൈമാറിയതോടെ പ്രൗഢമായ തുടക്കം.

സമസ്ത പ്രമുഖ പണ്ഡിതരുടേയും നേതാക്കളുടേയും സാന്നിധ്യത്തിൽ പാണക്കാട് നടന്ന ചടങ്ങിൽ ജാഥാ ക്യാപ്റ്റൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പതാക കൈമാറി. പാണക്കാട് മഖാം സിയാറത്തിന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, എം ടി അബ്ദുല്ല മുസ് ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂർ, സി.എച്ച് ത്വയ്യിബ് ഫൈസി, പുത്തനഴി മൊയ്തീൻ ഫൈസി, കെ.കെ.എസ് തങ്ങൾ, കാടാമ്പുഴ മൂസ ഹാജി, സലീം എടക്കര, ഡോ.നാട്ടിക മുഹമ്മലി, ഡോ.ബഷീർ പനങ്ങാങ്ങര, ഒ.കെ.എം കുട്ടി ഉമരി, ഷാഹുൽ ഹമീദ് മേൽമുറി, അലവിക്കുട്ടി ഫൈസി മുതുവല്ലൂർ, കുഞ്ഞിമോൻ ഹാജി വാണിയമ്പലം, ഹസൻ സഖാഫി പൂക്കോട്ടൂർ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സത്താർ പന്തലൂർ, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീൻ ദാരിമി പടന്ന, ആഷിഖ് കുഴിപ്പുറം, ഒ.പി.എം അഷ്റഫ്, ഷഹീർ പാപ്പിനിശ്ശേരി, അയ്യൂബ് മുട്ടിൽ, ബഷീർ ഫൈസി മാണിയൂർ, ടി.പി സുബൈർ മാസ്റ്റർ, ഫൈസൽ ഫൈസി മടവൂർ, ശമീർ ഫൈസി ഒടമല, ജലീൽ മാസ്റ്റർ പട്ടർകുളം, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി, ജലീൽ ഫൈസി അരിമ്പ്ര, സൽമാൻ ഫൈസി തിരൂർക്കാട്, എ.എസ് കെ തങ്ങൾ, ഫാറൂഖ് ഫൈസി മണി മൂളി, ഹബീബ് വരവൂർ, ഫാറൂഖ് ദാരിമി കൊല്ലംപാടി, മുഹമ്മദ് റഹ്മാനി തരുവണ തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് (ബുധൻ) തിരുവനന്തപുരം വള്ളക്കടവിൽ മുന്നേറ്റ യാത്രയുടെ ആദ്യ കാംപയിൻ സമ്മേളനം നടക്കും. പിന്നാക്ക വിഭാഗ കോർപ്പറേഷൻ മുൻ ഡയറക്ടർ വി.ആർ. ജോഷി മുഖ്യാതിഥിയായിരിക്കും. തൊളിക്കോട്, കണിയാപുരം, ആറ്റിങ്ങൽ, കൊല്ലുർവിള എന്നിവിടങ്ങളിലാണ് ഇന്ന് കാംപയിൻ സമ്മേളനങ്ങൾ നടക്കുന്ന മറ്റു കേന്ദ്രങ്ങൾ. പ്രഭാഷണം,ക്വിസ് മത്സരം, കലാപരിപാടികൾ, ബുക് ഫെയർ, വിപണനമേള, ഡോക്യുമെൻ്ററി പ്രദർശനം, ലഘുലേഖ വിതരണം തുടങ്ങിയവ ഓരോ കേന്ദ്രത്തിലും നടക്കും. അറുപത്തിമൂന്ന് കേന്ദ്രങ്ങളിലെ കാംപയിൻ സമ്മേളനങ്ങൾക്ക് ശേഷം ജനുവരി 11ന് മംഗലാപുരം പുത്തൂരിൽ സമാപിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് എല്ലാ കേന്ദ്രങ്ങളിലും പരിപാടി നടക്കുക.