മുന്നേറ്റ യാത്ര ആലപ്പുഴ ജില്ലയിൽ സമാപിച്ചു

ആലപ്പുഴ: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയായി നടക്കുന്ന മുന്നേറ്റ യാത്രയുടെ ആലപ്പുഴ ജില്ല സമാപനം മണ്ണഞ്ചേരിയിൽ നടന്നു. അമ്പലപ്പുഴ, ആലപ്പുഴ എന്നിവിടങ്ങളിലെ സ്വീകരണ ശേഷമാണ് യാത്ര മണ്ണഞ്ചേരിയിലെത്തിയത്. ശൈഖുനാ ഐ.ബി ഉസ്മാൻ ഫൈസി ( സമസ്ത കേന്ദ്ര മുശാവറ അംഗം) ഉദ്ഘാടനം ചെയ്തു. ടി.എച്ച്. ജഅഫർ മൗലവി അദ്ധ്യക്ഷത വഹിച്ചു. എം.മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സത്താര്‍ പന്തലൂര്‍ റശീദ് ഫൈസി വെള്ളായിക്കോട് താജുദ്ദീന്‍ ദാരിമി പടന്ന സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി ഒ. പി. എം അശ്‌റഫ് ടി പി സുബൈര്‍ മാസ്റ്റര്‍ സി. ടി ജലീല്‍ മാസ്റ്റര്‍ സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട് ആശിഖ് കുഴിപ്പുറം അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ ഡോ. ജാബിർ ഹുദവി സ്വാദിഖ് അന്‍വരി സുലൈമാൻ ഉഗ്രപുരം ഹബീബ് വരവൂർ മുബാറക്ക് എടവണ്ണപാറ സുറൂർ പാപിനിശ്ശേരി മുഹമ്മദ് റഹ്മാനി തരുവണ ഫാറൂഖ് ദാരിമി കൊല്ലമ്പാടി മുജ്തബ ഫൈസി ഷമീർ മാസ്റ്റർ എന്നിവര്‍ സംസാരിച്ചു.

അഡ്വ.ആർ.റിയാസ്, ബഷീർ ചക്കനാട്,
സിറാജ് കമ്പിയ കം, അഷ്റഫ് പനക്കൽ,
സി.എ സക്കീർ ഹുസൈൻ അൽ അസ്ഹരി, നിസാർ പറമ്പൻ, ടി.എ അഷറഫ് കുഞ്ഞ് ആശാൻ, ഇ .എ അനീസ് റഹ്മാൻ, എസ് മുഹമ്മദ് സാലിഹ്, കെ.ഷാജഹാൻ ആപ്പൂർ, കെ.എസ് അബ്ദുല്ലാ കുഞ്ഞ്, നവാസ് കുറ്റിപ്പുറം,
നവാസ് അൻവരി, എൻ.എ മുഹമ്മദ് ഇഖ്ബാൽ, ടി.എ അലിക്കുഞ്ഞ് ആശാൻ, മുഹമ്മദ് നസീർ, ഫിറോസ്, നൗഫൽ കൊല്ലശ്ശേരി എന്നിവർ പങ്കെടുത്തു.