അവകാശ സംരക്ഷണ പോരാട്ടങ്ങളെ അവമതിക്കുന്നു – ഡോ കെ എസ് മനോജ്

ആലപ്പുഴ: അവകാശ സംരക്ഷണ പോരാട്ടങ്ങളെ സ്‌പോണ്‍സേര്‍ഡ് സമരങ്ങളായി സര്‍ക്കാറുകള്‍ കാണുകയാണെന്ന് മുന്‍ എം പി ഡോ കെ എസ് മനോജ്. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയായി നടക്കുന്ന മുന്നേറ്റ യാത്രക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതിയടക്കം പൗരാവകാശം ഹനിക്കുന്ന നിയമങ്ങള്‍ പലരും ഇപ്പോഴും ഗൗരവത്തിലെടുത്തിട്ടില്ലെന്നും ഇതിനെതിരെ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശിഹാബുദ്ധീന്‍ അസ്ലമി അധ്യക്ഷത വഹിച്ചു.


സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍, കണ്ണന്തളി, ഒ. പി. എം അശ്‌റഫ്, ടി പി സുബൈര്‍ മാസ്റ്റര്‍, സി. ടി ജലീല്‍ മാസ്റ്റര്‍, ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആശിഖ് കുഴിപ്പുറം, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഹബീബ് ഫൈസി കോട്ടോപാടം, സ്വാദിഖ് അന്‍വരി, ഫൈസല്‍ ഫൈസി, സുലൈമാന്‍ ഉഗ്രപുരം, ഹബീബ് വരവൂര്‍, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, സ്വാദിഖ് ഫൈസി താനൂര്‍, മുഹമ്മദ് റഹ്മാനി തരുവണ, ഷാക്കിര്‍ ഫൈസി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ ഹുദവി, മുജ്തബ ഫൈസി, ഷമീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വി.ജെ നാസറുദ്ധീന്‍ സ്വാഗതം പറഞ്ഞു.

എ.എം.എം ശാഫി റഹ്മത്തുല്ലാഹ്, എ.കെ.എച്ച്.മുഹമ്മദ് ഹസീം,
റശീദ് അസ്ലമി പാനൂര്‍,പി.എ ശിഹാബുദ്ധീന്‍ മുസ്ലിയാര്‍,എ .എം സുധീര്‍ മുസ്ലിയാര്‍, എ .എം.എം റഹ്മത്തുല്ലാഹ് മുസ്ലിയാര്‍, എം.ബാബു വലിയമരം, റഹീം വടക്കേ വീട്, അഹ്മദ് ഷാരിഖ് ഇലയില്‍, ഐ.മുഹമ്മദ് മുബാശ്, എസ് മുഹമ്മദ് കബീര്‍, ഹസന്‍ കോയ ഹാജി ചാത്തനോട്, അഷ്‌റഫ് കൈ ചൂണ്ടി,ഉനൈസ് ഖലീല്‍,എസ് ഷാജഹാന്‍,
നവാസ് പാനൂര്‍, സന്‍ജാന്‍, അഷ്‌റഫ് കുഞ്ഞാശാന്‍, ഹാഫിസ് സൈഫുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.