വിഖായ ആക്ടീവ് അംഗങ്ങള്‍ക്ക് ഉപഹാര സമര്‍പ്പണോദ്ഘാടനം

പാണക്കാട്: സന്നദ്ധ സേവന പ്രവര്‍ത്തന രംഗത്ത് പ്രശംസനീയമായ മുന്നേറ്റം നടത്തുന്ന എസ്.കെ.എസ്.എസ്.എഫ് വളണ്ടിയര്‍ വിഭാഗമായ വിഖായയുടെ 1500 ആക്ടീവ് അംഗങ്ങള്‍ക്ക് ദുബൈ എസ്.കെ.എസ്.എസ്.എഫ് വിഖായയും സഹചാരിയും സംയുക്തമായി നല്‍കുന്ന ഉപഹാര സമര്‍പ്പണോദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.വളണ്ടിയര്‍ സേവനങ്ങളുടെ ഭാഗമായി നിരന്തരം യാത്ര ചേയ്യേണ്ടി വരുന്ന വിഖായ ആക്ടീവ് മെമ്പര്‍ മാര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു ഉപഹാരമാണ് ദുബൈ കമ്മിറ്റി നല്‍കിയതെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഈ സദുദ്യമത്തിന് മുന്നോട്ട് വന്ന വിഖായ  സഹചാരി ദുബൈ കമ്മിറ്റിയെ അദ്ധേഹം അഭിനന്ദിച്ചു. സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്,ഫൈസല്‍ ഫൈസി മടവൂര്‍, വിഖായ സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര, ജലീല്‍ പട്ടര്‍കുളം, വിഖായ സംസ്ഥാന വൈസ് ചെയര്‍മാന്‍ സല്‍മാന്‍ ഫൈസി, ദുബൈ വിഖായ കണ്‍വീനര്‍ ഹിലാല്‍ കുറുപ്പം വീട്ടില്‍ , ദുബൈ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ ഷമീര്‍ ഒഞ്ചിയം, മഹ്മൂദ് ചെറുപറമ്പ് , ജാബിര്‍ അലി വാഫി, മുഹമ്മദ് പാണതൊടി എന്നിവര്‍ സംബന്ധിച്ചു.