മീം ലോഗോ പ്രകാശനം ചെയ്തു.

കോഴിക്കോട്: ആരോഗ്യ മേഖലയിലെ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും വൈദ്യശാസ്ത്ര രംഗത്തെ വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി രൂപീകരിച്ച എസ് കെ എസ് എസ് എഫ്  മെഡിക്കൽ വിംഗായ മെഡിക്കൽ എമിനെൻസ് ഫോർ എത്തിക്കൽ മൂവ്മെന്റ് (മീം) ലോഗോ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. സത്താർ പന്തലൂർ, ജനറൽ കൺവീനർ ഡോ. അഷ്റഫ് വാഴക്കാട്, ഡോ. ഫൈസൽ ആയഞ്ചേരി, ഡോ.സമീർ അഹ് മദ് കുറ്റ്യാടി, ഡോ. ശിഹാബ് അരീക്കോട്, ആഷിഖ് കുഴിപ്പുറം, ജലീൽ ഫൈസി അരിമ്പ്ര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.