Athavanad Islamic Center

പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണകളുണർത്തി ഒരു മാതൃകാ വിദ്യാലയം ആരംഭിക്കുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ ട്രൈസനേറിയം പദ്ധതികളുടെ ഭാഗമായാണ് ആതവനാട് പരിതി ഗവൺമെന്റ് ഹൈസ്കൂളിന് സമീപം പുതിയ സ്ഥാപനം ഉയരുന്നത്. പൊതു വിദ്യാഭ്യാസത്തോടൊപ്പം ധാർമിക ശിക്ഷണവും ഉന്നത വിദ്യാഭ്യാസത്തിനുള്ള പരിശീലനവും നൽകുന്ന വിധത്തിലാണ് സ്ഥാപനം സംവിധാനിക്കുന്നത്. ഖുർആൻ മനപാഠമാക്കിയ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ മുൻഗണന നൽകും. എട്ടാം ക്ലാസിലേക്ക് പ്രവേശനം നൽകുന്ന വിദ്യാർത്ഥികൾക്ക് അഞ്ച് വർഷത്തെ പാക്കേജായിട്ടാണ് താമസ സൗകര്യത്തോടെയുള്ള സ്ഥാപനം ആരംഭിക്കുന്നത്.

 

ഉമറലി ശിഹാബ് തങ്ങള്‍ മോഡല്‍ അക്കാദമി ആതവനാട്
ആതവനാട് തയ്യില്‍ സൈതലവി ഹാജി എന്ന ദീനീ സ്‌നേഹി എസ്.കെ. എസ്.എസ്.എഫ് ട്രൈസനേറിയം സമ്മേളനത്തില്‍ 73 സെന്റ് സ്ഥലവും 7 വീടുകളും അടങ്ങുന്ന സ്ഥലം സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയിരുന്നു.
പ്രസ്തുത സ്ഥലത്ത് ഭാഷയും ശാസ്ത്രവും ആധുനിക സാങ്കേതിക വിദ്യയും സ്വായത്തമാക്കുന്നതോടൊപ്പം തന്നെ ഒരു മികച്ച വിദ്യാര്‍ഥിയാകാന്‍ ആത്മീയ ശിക്ഷണത്തോടെ ഭൗതിക പഠനത്തോടൊപ്പം മതബോധവും വും നല്‍കുന്ന ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ ഹിഫ്‌ള് കഴിഞ്ഞ 50% പേര്‍ക്ക് മുന്‍ഗണയോടെ ആണ്‍കുട്ടികള്‍ക്കുള്ള അഞ്ച് വര്‍ഷക്കാലം ഹോസ്റ്റല്‍ സംവിധാനതത്തോടെയുള്ള സ്ഥാപനം.
2021 ജൂലൈ 27 പാണക്കാട് സയ്യിദ് ഹമീദലി തങ്ങുടെ അധ്യക്ഷതയില്‍ വന്ന നിര്‍മാണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബില്‍ഡിങ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു.പദ്ധതിയുടെ ഭാഗമായി വിവിധ യോഗങ്ങള്‍ ചേര്‍ന്നു.സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം സമീപത്തെ ആയിരം വീടുകളിലേക്ക് സ്ഥാപനത്തിന്റെ വിവരങ്ങള്‍ അടങ്ങുന്ന നോട്ടീസ് വിതരണം നടത്തി.
പ്രാദേശികമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമെന്യേ ഹിസ്ബ്, തജീവീദ് അനുസരിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് വേണ്ടി പ്രഗല്‍ഭരുടെ നേതൃത്വത്തില്‍ ഹിസ്ബ് ക്ലാസും, മയ്യിത്ത്പരിപാലന ക്ലാസും ആരംഭിക്കാന്‍ തീരുമാനിച്ചു. നിലവില്‍ സെക്കന്റ് ഫ്‌ലോര്‍ അടക്കം 50% ബില്‍ഡിംഗ് പണി പൂര്‍ത്തീകരിച്ചു.ഫെബ്രുവരി 15 ന് ഔദ്യോഗിക ഉദ്ഘാടനം നടത്താനിരിക്കുകയാണ്.