വെല്‍നസ് : ലോക ലഹരി വിരുദ്ധ ദിനമാചരിച്ചു

മലപ്പുറം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുറ്റിപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  വെല്‍നസ്  ഇന്‍സ്റ്റിറ്റിയുട്ട് ഓഫ്  സൈക്കോ സൊല്യൂഷന്‍സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ക്ലാസുകള്‍, ലഹരി വിരുദ്ധ പ്രതിജ്ഞ ,പ്രമോ വീഡിയോമത്സരം, സമൂഹ മാധ്യമ പ്രചരണംതുടങ്ങിയ വിവിധ പരിപാടികളാണ്  സംഘടിപ്പിച്ചത്. പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം വളവന്നൂര്‍ ബാഫഖി യതീംഖാന റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളില്‍ കല്‍പകഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ എസ്.കെ പ്രിയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍   എസ്.കെ. എസ്.എസ്.എഫ് വെസ്റ്റ് ജില്ല പ്രസിഡന്റ്  സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസി അടിമാലി , മുഹമ്മദ് യാസിര്‍ വാഫി, ശറഫുദ്ധീന്‍ കുന്നത്ത് ,ആഷിഖ് കുഴിപ്പുറം ,കെ ഹംസ മാസ്റ്റര്‍, സി.കെ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ , ഹാരിസ് വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.