ദേശീയ വിദ്യാഭ്യാസ നയം;വിശദമായ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കണം : ക്യാംപസ് വിംഗ്

കൊണ്ടോട്ടി : ഇന്ത്യയിലെ  വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളുമായി നിലവില്‍ വരാന്‍ പോകുന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കണമെന്ന് കൊണ്ടോട്ടി നീറാട് വെച്ച് നടന്ന എസ്. കെ. എസ്. എസ്. എഫ് ക്യാംപസ് വിംഗ് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് അഭിപ്രായപ്പെട്ടു. ജൂണ്‍ 21,22,23 വെള്ളി, ശനി, ഞായര്‍ തിയ്യതികളില്‍ കൊണ്ടോട്ടി നീറാട് ഗസ്സാലി ഹെറിറ്റേജില്‍ വച്ച് നടന്ന സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ‘അനുസ്യൂതി’ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു.കേരളത്തിനകത്തും  പുറത്തുനിന്നുമുള്ള വിവിധ ആര്‍ട്‌സ്, എഞ്ചിനീയറിംഗ്,  മെഡിക്കല്‍,  നിയമ  കലാലയങ്ങളില്‍ നിന്നുള്ള ഉള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ആണ് ക്യാമ്പില്‍ പങ്കെടുത്തത്. എസ് കെ എസ് എസ് എഫ് എഫ് സംസ്ഥാന സമിതി അംഗവും ക്യാമ്പസ് വിംഗ് നിരീക്ഷകനുമായ ആസിഫ് ദാരിമി പുളിക്കല്‍,ഡയറക്ടര്‍ ജൗഹര്‍ കാവനൂര്‍,  കോഡിനേറ്റര്‍ ഇസ്ഹാഖ് ഖിളര്‍, ചെയര്‍മാന്‍ സിറാജ് അഹമ്മദ്, കണ്‍വീനര്‍ അനീസ് സി കെ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിന്റെ ആദ്യദിനത്തില്‍ നടന്ന  ‘സമസ്ത ശംസുല്‍ഉലമ’ സെഷനില്‍ ഫരീദ് റഹ്മാനി കാളികാവ് സംഘടനയുടെ പൈതൃകത്തെ കുറിച്ചും സമൂഹത്തിലും കലാലയങ്ങളിലും ഉയര്‍ന്ന് വരുന്ന നവലിബറല്‍ വാദങ്ങളെ കുറിച്ചും സംസാരിച്ചു .’ക്യാമ്പസ് വിംഗ് ഐഡിയോളജി’ എന്ന സെഷനില്‍ ക്യാംപസ് വിംഗ് ഡയറക്ടര്‍ പ്രൊഫസര്‍ ഖയ്യൂം കടമ്പോട് നേതൃത്വം നല്‍കി. സംഘടനയുടെ രീതിശാസ്ത്രത്തെ കുറിച്ചും പുതിയകാല ഇടപെടലുകളെ കുറിച്ചും ചര്‍ച്ചചെയ്ത സംഘടനാ സെഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രതിനിധികളുമായി സംവദിച്ചു. ക്യാമ്പസ് ദഅവത്ത്, എഫക്റ്റീവ് ലീഡര്‍ഷിപ്പ്, കരിയര്‍ മാപ്പിംഗ്, ആത്മീയ വെളിച്ചം എന്നീ വിവിധ സെഷനുകളിലായി മോയിന്‍കുട്ടി മാസ്റ്റര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ത്വാഹ ബുനയ്യ ദാരിമി, മുഹമ്മദ് കാമില്‍ ചോലമാട് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ നടന്ന  വിവിധ ചര്‍ച്ചകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്യാമ്പസ് വിങ്ങിന്റെ ഭാവി പ്രവര്‍ത്തനങ്ങളുടെ കരട്  രേഖ സമര്‍പ്പണം പാണക്കാട് സയ്യിദ്  നിയാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഉമറുല്‍ഫാറൂഖ് കരിപ്പൂര്‍, ഉസൈര്‍ കരിപ്പൂര്‍ , റിയാസ് കൊട്ടപ്പുറം, ജംഷീര്‍ കാസര്‍കോട് , ബാസിത്ത് പിണറായി , ജാസിര്‍ പടിഞ്ഞാറ്റുമുറി, യാസിര്‍ ലക്ഷദ്വീപ്,  മുഹന്നദ് കോടൂര്‍, മുനീര്‍ മോങ്ങം, ബാസിത്ത് മുസ്ലിയാരങ്ങാടി, ആദില്‍ വയനാട്, ആഷിഖ് മാടാക്കര, യാസീന്‍ ഇടുക്കി തുടങ്ങിയവര്‍ പങ്കെടുത്തു.