കേരള തസ്കിയത്ത് കോൺഫറൻസ് മാറ്റി വെച്ചു

മെയ് 1,2 തിയ്യതികളിൽ നടക്കേണ്ട കേരള തസ്കിയത്ത് കോൺഫറൻസ് താൽക്കാലികമായി മാറ്റി മാറ്റി വെച്ചു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച അറിയിപ്പ് പ്രകാരം കേരളത്തിൽ ഇനി വരുന്ന മൂന്നു ദിവസം ശക്തമായ ഫാനി ചുഴലിക്കാറ്റും മഴയും ഉണ്ടാവുമെന്നതിനാൽ എറണാകുളത്തെത്തിപ്പെടാൻ നമ്മുടെ പ്രവർത്തകർക്ക് ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് കരുതുന്നു.

അതുകൊണ്ടുതന്നെ എസ്.കെ.എസ്.എസ്.എഫ് നേതാക്കളുമായി ചർച്ച ചെയ്തു വരുന്ന ജൂൺ 29, 30(ശനി,ഞായർ) തീയതികളിൽ കേരള തസ്കിയത്ത് കോൺഫറൻസ് എറണാകുളത്ത് വെച്ച് തന്നെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്രാവശ്യം രജിസ്റ്റർ ചെയ്ത എല്ലാവരും അന്ന് വരണമെന്നും കൂടുതൽ പേരെ പങ്കെടുപ്പിക്കണമെന്നും വിനയത്തോടെ അഭ്യർത്ഥിക്കുന്നു
SKSSF IBAD STATE COMMITTEE