പച്ചപ്പ് അഗ്രികൾച്ചറൽ പ്രോഗ്രമിന് തുടക്കമായി

പ്രകൃതിയോട് ഇണങ്ങിയുള്ള വിദ്യാഭ്യാസ രീതി പ്രോത്സാഹിപ്പിക്കുക:
ഓണമ്പിള്ളി

തൃശ്ശൂർ:എസ് കെ എസ് എസ് എഫ് ത്വലബാ വിങ് പച്ചപ്പ് അഗ്രികൾച്ചറൽ പ്രോഗ്രാമിന് തൃശൂർ mic യിൽ തുടക്കമായി.
എറണാകുളം സമസ്‌ത സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫെയ്‌സി ഉദ്ഘാ ടനം ചെയ്തു.
പ്രകൃതിയോട് ഇണങ്ങിയുള്ള വിദ്യാഭ്യാസ രീതിയാണ് സാംസ്കാരിക സമൂഹങ്ങളേ സൃഷ്ടിക്കുന്നത്.അനുഭവങ്ങളിലൂടെ ആണ് ജ്ഞാനസമ്പാദനം പൂർണമാവുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
രജിസ്റ്റർ ചെയ്‌ത സ്ഥാപനങ്ങൾക്കുള്ള വിത്ത് വിതരണവും പരിശീലനവും നൽകി.
സംഗമത്തിൽ സയ്യിദ് ഫഖ്‌റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി ആദ്യക്ഷത വഹിച്ചു. ബാസിത് ഹുദവി പദ്ധതി വിശദീകരിച്ചു സംസാരിച്ചു. ജോർജ് വർഗീസ് പരിശീലന ക്ലാസിന് നേതൃത്വം നൽകി. സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ, സയ്യിദ് ജുനൈദ് തങ്ങൾ സംസാരിച്ചു. ഹബീബ് വരവൂർ സ്വാഗതവും ജുറൈജ് കണിയാപുരം നന്ദി യും പറഞ്ഞു