സ്മാർട്ട്‌ വിദ്യാഭ്യാസ പദ്ധതി അപേക്ഷ ക്ഷണിച്ചു .

കോഴിക്കോട്:എസ്. കെ .എസ് .എസ് .എഫ് സംസ്ഥാന കമ്മറ്റിക്ക് കീഴിൽ നടന്നു വരുന്ന സ്മാർട്ട്‌ വിദ്യാഭ്യാസ പദ്ധതിയിൽ പ്രവേശനം നേടുന്നതിന് ഏഴാം ക്ലാസ്സ്‌ പാസ്സായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ട്രെൻഡ് സംസ്ഥാന സമിതിക്ക് കീഴിൽ മണ്ണാർക്കാട് ഇസ്ലാമിക്‌ സെന്ററിൽ  റസിഡൻഷ്യൽ സംവിധാനത്തോടെയാണ് പദ്ധതി നടന്നു വരുന്നത്. മിതമായ ഫീസ് വാങ്ങിയുള്ള പദ്ധതി യിൽ സ്കൂൾ  വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും മത്സരപരീക്ഷകൾ നേരിടുന്നതിനുള്ള പ്രത്യേക പരിശീലനവും ഉൾപ്പെടുന്ന രീതിയിലുള്ള സിലബസ് ആണ് സ്മാർട്ട്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന വ്യാപകമായി നടത്തുന്ന എഴുത്തു പരീക്ഷ , അഭിമുഖം തുടങ്ങിയവയിലൂടെ തെരഞ്ഞെടുക്കുന്ന കുട്ടികൾക്കാണ് പ്രവേശനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 20. അപേക്ഷ ഫോം www.skssf.Inwww.trendinfo.In എന്നി സൈറ്റുകളിൽ നിന്നും ഡൌൺലോഡ് ചെയ്യാം, കോഴിക്കോട് ,മണ്ണാർക്കാട് ഇസ്ലാമിക്‌ സെന്ററുകൾ, സുന്നിമഹൽ മലപ്പുറം, ആലപ്പുഴ സമസ്ത ഇസ്ലാമിക് സെന്റർ എന്നിവിടങ്ങളിൽ നിന്നും ഫോം ലഭിക്കും . ഈ വർഷം മുതൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്കൂളുകളിൽ കൂടി സ്മാർട്ട്‌ പദ്ധതി നടപ്പിലാക്കും. പദ്ധതി നടപ്പിലാക്കാൻ താല്പര്യമുള്ള സ്കൂൾ മേധാവികളുടെ സംഗമം ഏപ്രിൽ 8 നു പത്തു മണിക്ക് കോഴിക്കോട് ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 9061808111