ത്വലബ ജില്ലാ പര്യടനങ്ങള്‍ക്ക് തുടക്കമായി.

കോഴിക്കോട് : എസ് കെ എസ് എസ് എഫ് ത്വലബാ സംസ്ഥാന സമിതി ജില്ലാ ശാക്തീകരണം ലക്ഷ്യമിട്ട് നടത്തുന്ന ജില്ല പര്യടനതിന് തുടക്കമായി.
എസ് കെ എസ് എസ് എഫ് ട്രൈസനേറിയവുമാ മായി ബന്ധപ്പെട്ട ത്വലബയുടെ പദ്ധതി വിശദീകരണവും ജില്ല പദ്ധതി അവലോകനം നടത്തി.
കാസർകോട് ജില്ലാ പര്യടത്തോട് കൂടി തുടക്കമായത് കണ്ണൂര്‍ മലപ്പുറം വെസ്റ്റ്,പാലക്കാട്,വയനാട്, ജില്ലകളില്‍ സന്ദർശനം നടത്തി. ത്വലബാ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ല ത്വലബ നിരീക്ഷകര്‍, ജില്ല കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തിലെ മറ്റു ജില്ല കളിലും കർണാടക നീലഗിരി എന്നിവിടങ്ങളിലും സന്ദർശനം നടത്തും.

ത്വലബ സൗത്ത് സോണ്‍ സമ്മിറ്റ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ വെച്ച് നടന്നു.തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ,ഇടുക്കി എറണാകുളം ജില്ല കളില്‍ നിന്നുള്ള ചെയര്‍മാന്‍ ,കണ്‍വീനര്‍ ,വര്‍കിംങ് കണ്‍വീനര്‍ എന്നിവര്‍ പങ്കെടുത്തു.

ത്വലബാ വിംഗ് സംസ്ഥാന ചെയർമാൻ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ചേളാരി, വൈസ് ചെയർമാൻ സയ്യിദ് സൈഫുദീൻ തങ്ങൾ കാസർകോട്, സയ്യിദ് ജുനൈദ് തങ്ങൾ, ജനറല്‍ കണ്‍വീനർ മുഹമ്മദ് ജുറൈജ് കണിയാപുരം,ജോയിന്റ് കൺവീനർ സുഹൈൽ ഇരുട്ടി, സംസ്ഥാന കമ്മറ്റി അംഗംങ്ങളായ ഖലീൽ തിരുന്നാവായ,
മുആദ് മട്ടനൂർ,നഈം മുക് വെ,ഫായിസ് അമ്പലവയല്‍
സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ, അബ്ദുള്ള മാണിയൂർ,ആദിൽ എടയന്നൂർ,ഷെഹീര്‍ ഇമാം,ശാഫി വയനാട് , എന്നിവര്‍ പങ്കെടുത്തു.