മേഖലാ ക്യാമ്പസ് കാള്‍  സംസ്ഥാന തല ഉദ്ഘാടനം

കോഴിക്കോട്:മാര്‍ച്ച് 2,3,4 തിയ്യതികളിലായി കണ്ണൂരില്‍  നടക്കുന്ന നാഷണല്‍  ക്യാമ്പസ് കോളിന്റെ മുന്നൊരുക്കമായി  മേഖല  ക്യാമ്പസ് കോളുകള്‍ക്ക് മോങ്ങത്ത്  തുടക്കമായി.  പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു .സലാം മുസ്ലിയാര്‍ പ്രാര്‍ഥന നിര്‍വ്വഹിച്ചു .ക്യാംപസ് വിംഗ് മുന്‍ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യൂം കടമ്പോട്,   സംസ്ഥാന സമിതി അംഗം മുഹന്നദ് കോടൂര്‍  എന്നിവര്‍ ക്യാമ്പസ വിംഗ് സ്വപ്നവും പ്രയത്‌നവും എന്ന വിഷയത്തില്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു .മോങ്ങം മേഖല സെക്രട്ടറി അദ്ധ്യക്ഷധ  വഹിച്ച പരിപാടിയില്‍ ബാസിത് മുസ്ലിയാരങ്ങാടി സ്വാഗതവും ജംഷീര്‍ കെ വി നന്ദിയും  പറഞ്ഞു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്രിയേറ്റ് മെമ്പര്‍ ജലീല്‍ ഫൈസി അരിമ്പ്ര ,സാദിഖ് ഫൈസി അരിമ്പ്ര ,മുനീര്‍ മോങ്ങം ,അനസ് മാസ്റ്റര്‍ ,ഷഫീഖ് പൂക്കൊളത്തൂര്‍ ,സദഖത്തുള്ള തങ്ങള്‍ സംസാരിച്ചു.