SKSSF മേഖലാ ക്യാമ്പസ്‌ കാളുകൾ നടത്തുന്നു.

എസ്. കെ.എസ്. എസ്. എഫ് ക്യാമ്പസ്‌ വിംഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ ഫെബ്രുവരി 20 വരെ സംസ്ഥാനത്തെ എല്ലാ മേഖലകളിലും മേഖലാ ക്യാമ്പസ്‌ കോളുകൾ നടക്കും. 2019 മാർച്ച്‌ 2,3,4 തിയ്യതികളിലായി കണ്ണൂരിൽ നടക്കുന്ന നാഷണൽ ക്യാമ്പസ്‌ കോളിന്റെ മുന്നോടിയായാണ്  മേഖലാ തലങ്ങളിൽ ക്യാംപസ് വിദ്യാർത്ഥികൾ  ഒരുമിച്ചുകൂടുന്ന മേഖലാ ക്യാംപസ് കോളുകൾ നടക്കുന്നത് . മേഖലാ ക്യാംപസ് കോൾ കോഡിനേറ്ററായി സംസ്ഥാന സമിതി അംഗങ്ങളായ ജാസിർ പടിഞ്ഞാറ്റുമുറി,മുഹമ്മദ്‌ യാസീൻ ( ജീ ഈ സി ഇടുക്കി ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ക്യാംപസ് വിംഗ് സംസ്ഥാന ഡയറക്ടർ മുഹമ്മദ്‌ ജൗഹർ കാവനൂർ, ചെയർമാൻ സിറാജ് ഇരിങ്ങല്ലൂർ, കൺവീനർ അനീസ് സി കെ , ട്രഷറർ മുഹമ്മദ്‌ ഫാരിസ്‌ പഴയന്നൂർ , മറ്റു ഭാരവാഹികളായ ആഷിക് മാടാക്കര , ഷഹരി വാഴക്കാട് , ബാസിത് പിണറായി , ജാസിർ പടിഞ്ഞാറ്റുമുറി ,  മുഹമ്മദ്‌ യാസീൻ ഇടുക്കി , അസ്ഹർ യാസീൻ ആലപ്പുഴ , മുഹന്നദ് കോടൂർ എന്നിവർ സംസാരിച്ചു.