പ്രീ ക്യാമ്പസ്‌ കോളുകൾക്ക് തുടക്കമായി

കോഴിക്കോട് :കണ്ണൂരിൽ നടക്കുന്ന skssf നാഷണൽ ക്യാമ്പസ്‌ കോളിനു മുന്നോടിയായി സെൻട്രൽ യൂണിവേഴ്സിറ്റി, മെഡിക്കൽ ക്യാമ്പസ്‌ കോളുകൾ കോഴിക്കോട് ഇസ്‌ലാമിക് സെന്ററിൽ വച്ച് നടന്നു . രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലെയും സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെയും വിദ്യാർഥികൾ പങ്കെടുത്ത പ്രോഗ്രാം ദാറുൽ ഹുദയിലെ ഫിലോസഫി വകുപ്പ് മേധാവി സലാം ഫൈസി ഒളവട്ടൂർ ഉദ്ഘടാനം ചെയ്തു.skssf സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ സമൂഹ നന്മക്ക് വേണ്ടിയുള്ള പ്രവർത്തങ്ങളുടെ ക്യാമ്പസ് സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രവാചക വൈദ്യം എന്ന വിഷയത്തിൽ മുതീഉൽ ഹഖ് ഫൈസി മെഡിക്കൽ വിദ്യാർത്ഥികളോട് സംസാരിച്ചു. രോഗം വരാത്ത രീതിയിലുള്ള ജീവിത രീതിയും ശരീരത്തിനോടൊപ്പം മനസ്സിനുമുള്ള ചികിത്സയുമാണ് പ്രവാചകവൈദ്യത്തിന്റെ പ്രത്യേകത എന്ന് അദ്ദേഹം സ്ഥാപിച്ചു. പ്രവാചകനെ ജീവിതത്തിൽ ഉടനീളം മാതൃകയാക്കലാണ് ജീവിതവിജയം നേടാനുള്ള വഴി എന്ന് ആത്മ സംസ്കരണം എന്ന വിഷയത്തിൽ ടി വി സി സമദ് ഫൈസിയും അഭിപ്രായപ്പെട്ടു.

നാഷണൽ ക്യാമ്പസ് കോളിനു മുന്നോടിയായി ജനുവരി മാസത്തിൽ100 കേന്ദ്രങ്ങളിൽ മേഖലാ ക്യാമ്പസ് കോളുകളും ജില്ലാതല സംഗമങ്ങളും നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആസിഫ് ദാരിമി പുളിക്കൽ പ്രാർത്ഥന നിർവഹിച്ചു. ക്യാംപസ് വിംഗ് ചെയർമാൻ സിറാജ് അഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ അനീസ് സി കെ സ്വാഗതവും ട്രഷറർ മുഹമ്മദ്‌ ഫാരിസ്‌ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ ബാസിത് പിണറായി, ഷഹരി, മുഹന്നദ് എന്നിവർ സംബന്ധിച്ചു.