നാഷണൽ ക്യാമ്പസ് കോൾ : ലോഗോ പ്രകാശനം ചെയ്തു.

പാണക്കാട് : ‘സ്വപ്ന തലമുറക്ക് വേണ്ടി പ്രയത്നിക്കാം’ എന്ന പ്രമേയത്തിൽ 2019 മാർച്ച് 2,3,4 തീയ്യതികളിലായി കണ്ണൂരിൽ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് നാഷണൽ ക്യാമ്പസ് കോളിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിര്‍വഹിച്ചു . എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയംഗം ആസിഫ് ദാരിമി പുളിക്കൽ , ക്യാമ്പസ് വിംഗ് സംസ്ഥാന ചെയർമാൻ സിറാജ് അഹമ്മദ്, കൺവീനർ അനീസ് സി കെ, റിയാസ് വെളിമുക്ക്,ജാസിർ പാടിഞ്ഞാറ്റുമുറി, ശഹരി വാഴക്കാട്, മുഹന്നദ് കോടൂർ, മുനീർ മോങ്ങം, ബാസിത്ത് മുസ്ലിയാരങ്ങാടി തുടങ്ങിയവർ പങ്കെടുത്തു.

രാജ്യത്തെ വിവിധ പ്രൊഫഷനൽ, ആർട്സ് & സയന്‍സ് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന നാഷണൽ ക്യാമ്പസ് കോളിന് മുന്നോടിയായി മേഖലാ ക്യാമ്പസ് സെക്രട്ടറിമാരെ ഉൾപ്പെടെത്തിയുള്ള ക്യാമ്പസ് കാബിനറ്റ്, മെഡിക്കൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പസ് കോൾ, സെൻട്രൽ യൂണിവേഴ്‌സിറ്റി ക്യാമ്പസ് കോൾ എന്നിവ കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് വെച്ച് നടന്നിരുന്നു.

ക്യാംപസ് കാളിന്റെ പ്രചരണാർത്ഥം
ജനുവരി 1 മുതൽ ഫെബ്രുവരി 20 വരെ എസ്.കെ.എസ്.എസ്.എഫ് ന്റെ മുഴുവൻ യുണിറ്റുകളിലും യൂണിറ്റ് ക്യാമ്പസ്‌ കാളുകളും മേഖലാ അടിസ്ഥാനത്തിൽ മേഖലാ ക്യാമ്പസ് കാളുകളും സംഘടിപ്പിക്കും.