മഫാസ് സിവില്‍ സര്‍വ്വീസ് പരിശീലനവും പ്രവേശന പരീക്ഷയും ഡിസംബര്‍ 16ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന് കീഴില്‍ നടന്നുവരുന്ന മഫാസ് സിവില്‍ സര്‍വ്വീസ് പരിശീലന പദ്ധതിയുടെ രണ്ടാമത്തെ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയും ഓറിയന്റേഷന്‍ ക്‌ളാസ്സും ഡിസംബര്‍ 16 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെ മലപ്പുറം വള്ളുവമ്പ്രം എം.ഐ.സി കാമ്പസില്‍ വെച്ച് നടക്കും. ഹാള്‍ ടിക്കറ്റ് www.trendinfo.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യേണ്ടതാണ്.
പ്രവേശന പരീക്ഷയോടനുബന്ധിച്ച് നടത്തുന്ന ഓറിയന്റേഷന്‍ ക്‌ളാസ് സിവില്‍ സര്‍വ്വീസ് ജേതാവ് ശാഹിദ് തിരുവള്ളൂര്‍ ഉല്‍ഘാടനം ചെയ്യും.പ്രമുഖ സിവില്‍ സര്‍വീസ് പരിശീലകന്‍ പി.കെ നിംഷിദ് ക്‌ളാസ്സെടുക്കും.അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, സത്താര്‍ പന്തല്ലൂര്‍ പ്രസംഗിക്കും.
എസ്.കെ.എസ്.എസ് എഫ് സലാല സംസ്ഥാന സമിതിയാണ് പദ്ധതിയുടെ പ്രായോചകര്‍. അപേക്ഷ സമര്‍പ്പിച്ച അറബിക് കോളേജുകളിലെ മുന്നോറോളം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് പ്രവേശന പരീക്ഷ എഴുതുന്നത്.ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സംസ്ഥാന സ്മിതി യോഗത്തില്‍ ചെയര്‍മാന്‍ അബ്ദുറഹീം ചുഴലി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ.അബ്ദുല്‍ മജീദ് ഉല്‍ഘാടനം ചെയ്തു. ഖയ്യൂം കടമ്പോട്, ശംസാദ് പൂവ്വത്താണി, കെ.കെ മുനീര്‍, അബൂബക്കര്‍ സിദ്ധീഖ് വാഫി, സമദ് ഇടുക്കി, അഹദ് വാഫി, സഹല്‍ ഇടുക്കി ,ജിയാദ് എറണാകളം പ്രസംഗിച്ചു.കണ്‍വീനര്‍ റഷീദ് കോടിയൂറ സ്വാഗതവും മുഷ്താഖ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.