ത്വലബ വിംഗ്  അഹ്‌ലുസുഫ പഠനസംഗമം 25 കേന്ദ്രങ്ങളില്‍

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (വ്യാഴം)തിരുവനന്തപുരത്ത്
 കോഴിക്കോട്:മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന റബീഅ് കാമ്പയിന്റെ ഭാഗമായി ത്വലബ വിംഗ് 25 കേന്ദ്രങ്ങളില്‍ അഹ് ലു സുഫ പഠനസംഗമ നടക്കും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കണിയാപുരം  നിബ്രാസുല്‍ ഇസ്ലാം വാഫി കോളേജ് കാമ്പസില്‍    എസ് കെ എസ് എസ് എഫ്  സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇബാദ് സംസ്ഥാന കണ്‍വീനര്‍ സി.പി ബാസിത് ഹുദവി തിരൂര്‍, ആഷിഖ് ഇബ്രാഹിം അമ്മിനിക്കാട് എന്നിവര്‍ ന്യൂനപക്ഷ അവകാശം പ്രവാചക പാഠങ്ങള്‍ എന്ന വിഷയാവതരണം നടത്തും. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ചേളാരി,ജുറൈജ് കണിയാപുരം, ആഷിഖ് ലക്ഷദ്വീപ് സംബന്ധിക്കും. സംസ്ഥാന ത്തിനകത്തും പുറത്തുമുള്ള 25 കേന്ദ്രങ്ങളില്‍ പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പഠനസംഗമങ്ങള്‍ നടക്കും.