ദുരിതാശ്വാസ നിധി വിജയിപ്പിക്കുക : സമസ്ത

കോഴിക്കോട്: മഴക്കെടുതി മൂലം ആയിരങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധി വിജയിപ്പിക്കാൻ സമസ്ത നേതാക്കളുടെ ആഹ്വാനം. കിടപ്പാടം നഷ്ടപ്പെട്ട് ഒട്ടേറെ സഹോദരങ്ങൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും ചിലർ ഒറ്റപ്പെട്ട ഗ്രാമങ്ങളിലും ഭീതിയോടെ കഴിയുകയുമാണ്. എന്ത് സഹായവും ആവശ്യമുള്ള പ്രതിസന്ധി ഘട്ടത്തിലാണ് ഈ കുടുംബങ്ങൾ കണ്ണീരോടെ കഴിയുന്നത്. ഇവർക്ക് ആവുന്ന വിധം സഹായം എത്തിക്കുന്നതിന് വേണ്ടിയുള്ള  ദുരിതാശ്വാസ നിധി സമാഹരിക്കാൻ മഹല്ല് ഭാരവാഹികളും സംഘടനാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ,സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലികുട്ടി മുസ് ലിയാർ, സമസ്ത വിദ്യഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ എന്നിവർ അഭ്യർത്ഥിച്ചു.